2019 ലോകകപ്പില്‍ ഇന്ത്യയെ ധോണി നയിക്കുമോ?

Update: 2018-05-12 06:04 GMT
Editor : Damodaran
2019 ലോകകപ്പില്‍ ഇന്ത്യയെ ധോണി നയിക്കുമോ?
Advertising

ന്യൂസിലാന്‍ഡ് പരമ്പര തീര്‍ന്നതോടെ ഇംഗ്ലണ്ടുമായുള്ള അടുത്ത പരമ്പരക്കിടെ രണ്ട് മാസത്തോളം വിശ്രമം ധോണിക്ക് ലഭിക്കും. ഇതോടെ കൂടുതല്‍ കരുത്തനായി.....

2019 ലോകകപ്പ് ലക്ഷ്യമാക്കി ശക്തമായ ഒരു ടീമിനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്രസിങ് ധോണി ശ്രമം തുടങ്ങിയതായി സൂചന. ലോകകപപ്പ് വരെ കളത്തില്‍ തുടരുന്നത് സംബന്ധിച്ച് ധോണി ആലോചിച്ച് തുടങ്ങിയതിന്‍റെ ലക്ഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 2017ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ തന്‍റെ ഏകദിന കരിയറിന്‍റെ ഭാവി സംബന്ധിച്ച വ്യക്തമായ ഒരു തീരുമാനത്തില്‍ ധോണി എത്തുമെന്ന് താരത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2016ന് ശേഷം തന്‍റെ ഫോമും ശാരീരികക്ഷമതയും അനുസരിച്ച് ഭാവി തീരുമാനിക്കാനായിരുന്നു ധോണിയുടെ നേരത്തെയുള്ള പദ്ധതി. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പര ജയത്തോടെ ലോകകപ്പ് തന്നെ ലക്ഷ്യമിടാന്‍ ധോണി തീരുമാനിക്കുകയായിരുന്നു.

2019 ലോകകപ്പില്‍ ധോണി കളിക്കുന്നതിനെ അനുകൂലിച്ച് ഫാസ്റ്റ് ബൌളര്‍ ആശിഷ് നെഹ്റ രംഗത്തെത്തി. '2019 ലോകകപ്പാകുന്നതോടെ ധോണിക്ക് 38 വയസാകും. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രായം ഒരു പ്രശ്നമല്ല. പാകിസ്താന്‍ താരങ്ങളായ യൂനിസ് ഖാനും മിസ്ബ - ഉള്‍ - ഹഖുമെല്ലാം 40 വയസ് പിന്നിട്ടും അന്താരാഷ്ട്ര രംഗത്ത് തുടരുന്നവരാണ്. ധോണിയെ സംബന്ധിച്ചിടത്തോളം 2019ലെ ലോകകപ്പില്‍ കളിക്കാനുള്ള കായികക്ഷമതയുണ്ടെന്നാണ് വിശ്വാസം ' - നെഹ്റ പറഞ്ഞു.

ന്യൂസിലാന്‍ഡ് പരമ്പര തീര്‍ന്നതോടെ ഇംഗ്ലണ്ടുമായുള്ള അടുത്ത പരമ്പരക്കിടെ രണ്ട് മാസത്തോളം വിശ്രമം ധോണിക്ക് ലഭിക്കും. ഇതോടെ കൂടുതല്‍ കരുത്തനായി ധോണിയെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും നെഹ്റ ചൂണ്ടിക്കാട്ടി. കളി ആസ്വദിക്കുന്ന കാലത്തോളം ധോണി തുടരണമെന്നു തന്നെയാണ് തന്‍റെ അഭിപ്രായമെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ഡയറക്ടറായ രവിശാസ്ത്രി അഭിപ്രായപ്പെട്ടു. മോശം ഫോമിലോ കായികക്ഷമത നഷ്ടപ്പെട്ടിട്ടോ ടീമില്‍ ധോണി ഒരിക്കലും കടിച്ചുതൂങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News