വിറ്റൊഴിയാതെ സന്ദീപ് നന്ദി, ബ്ലാസ്റ്റേഴ്സും കൈവിട്ടു

Update: 2018-05-12 13:02 GMT
Editor : admin
വിറ്റൊഴിയാതെ സന്ദീപ് നന്ദി, ബ്ലാസ്റ്റേഴ്സും കൈവിട്ടു
Advertising

18 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള നന്ദി അവസാന നിമിഷം വരെ തികഞ്ഞ പ്രതീക്ഷയിലായിരുന്നെങ്കിലും  മുന്‍ ഈസ്റ്റ് ബംഗാള്‍ താരം സുഭാഷ് റോയെ ബ്ലാസ്റ്റേഴ്സ് വലവീശി പിടിച്ചതോടെ ഈ പ്രതീക്ഷയും....

ഐഎസ്എല്‍ താരലേലം അവസാനിച്ചപ്പോള്‍ വിറ്റൊഴിയാത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയും. 36 ലക്ഷം രൂപയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ മുന്‍ താരത്തിന്‍റെ അടിസ്ഥാന വില. 18 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള നന്ദി അവസാന നിമിഷം വരെ തികഞ്ഞ പ്രതീക്ഷയിലായിരുന്നെങ്കിലും മുന്‍ ഈസ്റ്റ് ബംഗാള്‍ താരം സുഭാഷ് റോയെ ബ്ലാസ്റ്റേഴ്സ് വലവീശി പിടിച്ചതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു.

18 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ വലക്ക് താഴെ കാവലാളായി നന്ദി നിലകൊണ്ടത്. നിരവധി എണ്ണംപറഞ്ഞ സേവുകളും അദ്ദേഹം നടത്തി. തന്‍റെ മുപ്പത്തിയെട്ടാം വയസില്‍ ഇന്ത്യയുടെ കാവലാളായി ഇറങ്ങി നന്ദി ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ സീസണുകളിലും ടീമിനൊപ്പം നിലകൊണ്ട നന്ദിയുടെ അഭാവം ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News