കേരള ബ്ലാസ്റ്റേഴ്സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങും

Update: 2018-05-12 13:46 GMT
Editor : admin
കേരള ബ്ലാസ്റ്റേഴ്സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങും
Advertising

സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പരിപാടിയുടെ ബ്രാന്‍ഡ് അമ്പാസിഡറാകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് സച്ചിന്‍ അനുകൂല ....

Full View

കേരള ബ്ലാസ്റ്റേഴ്സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ര നിലവാരത്തിലുള്ള 100 താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്രാന്‍ഡ് അംബാസിഡറാക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനത്തെ ഫുട്ബോള്‍‌ വളര്‍ച്ചക്ക് ഉതകുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.

സമഗ്ര ഫുട്ബോള്‍ വികസനത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം സച്ചിനും സംഘവും അംഗീകരിച്ചു. ചെറുപ്രായത്തില്‍ തന്നെ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൌകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. പരിശീലനത്തിന്റെയും അക്കാദമി നടത്തിപ്പിന്റെയും ചുമതല കേരള ബ്ലാസ്റ്റേഴ്സാകും

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇതിന്റെ ഭാഗമായുള്ള പദ്ധതികളും തുടങ്ങും.സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാകാനും തീരുമാനമായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News