റഷ്യന്‍ താരങ്ങളുടെ വിലക്ക്: ഉത്തേജക വിരുദ്ധ ഏജന്‍സിയും ഐഒസിയും തമ്മിലെ ഭിന്നത രൂക്ഷം
വാഡയുടെ നടപടിക്രമങ്ങളെ വിമര്‍ശിച്ച ഐഒസി പ്രസിഡന്റിനെ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചു. എന്നാല്‍ ഐഒസി പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്ന് വാഡ മേധാവി പ്രതികരിച്ചു...
റഷ്യന്‍ താരങ്ങളെ ഒളിംപിക്സില്‍ നിന്ന് വിലക്കാനുള്ള തീരുമാനത്തില്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയും ഐഒസിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വാഡയുടെ നടപടിക്രമങ്ങളെ വിമര്‍ശിച്ച ഐഒസി പ്രസിഡന്റിനെ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചു. എന്നാല്‍ ഐഒസി പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്ന് വാഡ മേധാവി പ്രതികരിച്ചു. ഉത്തേജക വിരുദ്ധ സംവിധാനത്തെ ഉടച്ചുവാര്‍ക്കാനൊരുങ്ങുകയാണ് ഐഒസി.
റഷ്യന്‍ പിന്തുണയോടെ ഉത്തേജമരുന്നുപയോഗ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തില്ല, ഒളിംപിക്സ് പടിവാതില്‍ക്കല്‍ എത്തിയപ്പോഴാണ് കടുത്ത തീരുമാനം എടുത്തത്, മരുന്നടിക്കാത്ത താരങ്ങളുടെ പങ്കാളിത്തം ഇല്ലാതായി. ഇത്തരത്തിലുള്ള വിമര്‍ശങ്ങളാണ് തോമസ് ബാക്ക് ഐഒസിയില്‍ ഉന്നയിച്ചത്. എണ്‍പത്തഞ്ച് അംഗങ്ങളില്‍ എണ്‍പത്തി നാലും ഐ ഒസി പ്രസിഡന്‍റിന്റെ നിലപാടുകളെ പിന്തുണച്ചു. ഉത്തേകമരുന്നു ഉപയോഗ പരിശോധനങ്ങളും പ്രവര്‍ത്തനങ്ങളും ഉടച്ചുവാര്‍ക്കാനും ഐഒസി ലക്ഷിമിടുന്നു.
ഈ വര്‍ഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. ഐഒസിക്കും വിവിധ സംഘടനകള്‍ക്കും തുല്ല്യ പ്രാധാന്യമുള്ള ഒരു സംവിധാനത്തെയാണ് ഉദ്ദേശിക്കുന്നത്. ഐഒസി നിലപാടുകള്‍ക്കെതിരെ ഉത്തേജകവിരുദ്ധ ഏജന്‍സി പ്രസിഡന്റ് ക്രെയിഗ് റീഡി രംഗത്തെത്തി. എന്നാല്‍ ചില സംവിധാനങ്ങള്‍ക്ക് തകരാറുണ്ടെന്ന് സമ്മതിച്ചു. പക്ഷെ ഐഒസി പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ല. ട്രാന്‍സ്--വാഡ സംവിധാന തകര്‍ന്നു എന്ന തരത്തിലുള്ള ചിലരുടെ കാഴ്ചപ്പാടുകള്‍ ഇന്ന് അറിഞ്ഞു. സംവിധാനം ഒട്ടാകെ തകര്‍ന്നിട്ടില്ല. പ്രശ്നങ്ങള്‍ സംഭവിച്ചിടത്ത് കൂടുതല്‍ ശ്രദ്ധകൊടുക്കുമെന്ന് വാഡ പ്രസിഡന്റ് ക്രെയിഗ് റീഡി പറഞ്ഞു. ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നാളെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം വാഡ ഉപേക്ഷിരുന്നു.