ഗെയിലാട്ടത്തിന് തടയിടാന്‍ ധോണിക്കാകുമോ?
ഗെയിലെന്ന അപകടരാകിയെ തളയ്ക്കുക അത്ര എളുപ്പമാകില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ഗവാസ്ക്കര്‍ ചൂണ്ടിക്കാട്ടി. അനുഭവസമ്പന്നനായ താരമാണ് ഗെയില്‍.
ട്വന്‍റി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ അപകടകാരിയായ ക്രിസ് ഗെയിലിന് കൂച്ചുവിലങ്ങിടാനാവശ്യമായ ബൌളര്‍മാരുടെ സാന്നിധ്യം ഇന്ത്യന്‍ നായകന്‍ ധോണിക്ക് അനുഗ്രഹമാകുമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര സംഗക്കാര. പരമ്പരാഗത രീതിയില്‍ നിന്നും അകന്നുമാറിയുള്ള ആക്ഷനോടെ ബൌള്‍ ചെയ്യുന്ന ബുമ്രയും അശ്വിനും ഗെയിലിനെതിരെ മികച്ച ആയുധങ്ങളാണ്. സുരേഷ് റെയ്നയിലെ ബൌളറും ഗുണകരമാകുമെന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു. ഇടങ്കയ്യന്‍ ബൌളര്‍മാര്‍ക്കെതിരെ ഗെയിലിനുള്ള ന്യൂനതകള്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ആദ്യ ഓവറുകളില്‍ എതിരാളികളെ അങ്കലാപ്പിലാക്കുന്ന നെഹ്റ എന്ന ബൌളറുടെ കരുത്തും ധോണിക്ക് ആശ്വാസമാകും.
എന്നാല്‍ ഗെയിലെന്ന അപകടരാകിയെ തളയ്ക്കുക അത്ര എളുപ്പമാകില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ഗവാസ്ക്കര്‍ ചൂണ്ടിക്കാട്ടി. അനുഭവസമ്പന്നനായ താരമാണ് ഗെയില്‍. ബുമ്രക്കും അശ്വിനുമെതിരെ കരുതലോടെയാകും അയാള്‍ നിലകൊള്ളുക. ആദ്യ ആറ് ഓവറുകളില്‍ ഗ്രൌണ്ടിന് തൊട്ടുതഴുകിയുള്ള ഷോട്ടുകള്‍ പായിക്കുന്ന ഗെയില്‍ പിന്നീടാണ് പന്ത് ഉയര്‍ത്തി അടിച്ച് തുടങ്ങുക. ഇന്ത്യന്‍ ബൌളര്‍മാര്‍ക്കെതിരെ വ്യക്തമായ ഒരു പദ്ധതിയുമായിട്ടായിരുക്കും ഗെയില്‍ കളത്തിലിറങ്ങുക - ഗവാസ്ക്കര്‍ പറഞ്ഞു.