2024ലെ ഒളിമ്പിക്സ് പാരീസില്‍; 2028ലേത് ലോസ് ആഞ്ചല്‍സില്‍

Update: 2018-05-14 10:38 GMT
Editor : Sithara
2024ലെ ഒളിമ്പിക്സ് പാരീസില്‍; 2028ലേത് ലോസ് ആഞ്ചല്‍സില്‍
Advertising

രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് വേദികള്‍ തീരുമാനിച്ചത്

2024 ഒളിമ്പിക്സ് പാരീസിലും 28ലേത് ലോസ് ആഞ്ചല്‍സിലും നടക്കും. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് വേദികള്‍ തീരുമാനിച്ചത്. ഇതാദ്യമായാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.

2024 ഒളിമ്പിക്സിന് വേണ്ടി പാരീസും ലോസ് ആഞ്ചല്‍സും ഒരുമിച്ച് രംഗത്ത് വന്നതോടെയാണ് വോട്ടെടുപ്പിലൂടെ വേദികളെ തെരഞ്ഞെടുത്തത്. പെറു തലസ്ഥാനമായ ലിമയില്‍ വെച്ച് നടന്ന വോട്ടെടുപ്പിനൊടുവിലാണ് 2024ലെത് പാരീസിനും നാല് വര്‍ഷത്തിന് ശേഷം 28 ലേത് ലോസ് ആഞ്ചല്‍സിനും വിട്ടുകൊടുക്കാന്‍ തീരുമാനമായത്.

അവസാനം ഒളിമ്പിക്സിന് വേദിയായതിന്‍റെ നൂറാം വാര്‍ഷികം പ്രമാണിച്ച് കൂടിയാണ് പാരീസിന് 2024 വേദി അനുവദിച്ചത്. 1924ലാണ് ഇതിന് മുന്‍പ് പാരീസ് വിശ്വ കായിക മേളക്ക് വേദിയായത്. ലോസ് ആഞ്ചല്‍സ് 1984ലും 32ലും ഒളിമ്പിക്സിന് വേദിയായിരുന്നു

നേരത്തെ ഹാംബര്‍ഗ്, റോം, ബുഡാപെസ്ത് എന്നീ നഗരങ്ങള്‍ കൂടി ഒളിമ്പിക്സ് വേദിക്ക് ആവശ്യമുന്നയിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും ഭാരിച്ച ചെലവ്, നടത്തിപ്പിലെ സങ്കീര്‍ണ്ണത എന്നിവ മൂലം നാല് നഗരങ്ങള്‍ പിന്‍വാങ്ങിയിരുന്നു. ഇതാദ്യമായാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News