കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പ്രഖ്യാപിക്കാന്‍ സച്ചിന്‍ ഇന്ന് തിരുവനന്തപുരത്ത്

Update: 2018-05-17 04:18 GMT
Editor : admin
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പ്രഖ്യാപിക്കാന്‍ സച്ചിന്‍ ഇന്ന് തിരുവനന്തപുരത്ത്
Advertising

മുഖ്യമന്ത്രി പിണറായി വിജയനുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തും

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് കേരളത്തില്‍. തിരുവനന്തപുരത്തെത്തുന്ന സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പ്രഖ്യാപിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക ഭദ്രതയുള്ള കൂടുതല്‍ നിക്ഷേപകരെ ഉള്‍പ്പെടുത്തി കേരളത്തിന്റെ ഐ എസ് എല്‍ ടീമിന് പുതിയ ഊര്‍ജ്ജം നല്‍കാനാണ് ബ്ലാസ്റ്റേര്‍സ് അധികൃതര്‍ ലക്ഷ്യമിടുന്നത്‍. ഇതിന്റെ ഭാഗമായി തിരുപ്പതിയില്‍ പുതിയ നിക്ഷേപകരുമായി സച്ചിന്‍ കൂടിക്കാഴ്ച കൂടിക്കാഴ്ച നടത്തി. തെലുഗു സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളായ ചിര‍ഞ്ജീവി, നാഗാര്‍ജുന പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദ് എന്നിവരെ ബ്ലാസ്റ്റേര്‍സിന്റെ ഓഹരി പങ്കാളികളാകും എന്നാണ് സൂചന.

സച്ചിനൊപ്പം ചിര‍ഞ്ജീവിയും നാഗാര്‍ജുനയും തലസ്ഥാനത്തെത്തും. നിലവില്‍ ബ്ലാസ്റ്റേര്‍സ് ഓഹരികളില്‍ 80 ശതമാനം ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റെയും 20 ശതമാനം സച്ചിന്റെയും കൈവശമാണ്. ഐഎസ്എല്ലിന്റെ ആദ്യസീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വര്‍ഷം ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സാന്പത്തിക പ്രതിസന്ധി മൂലം മികച്ച താരങ്ങളെ ടീമിലെത്തിക്കാനും ആദ്യ സീസണില്‍ കളിച്ച പലരെയും നിലനിര്‍ത്താനും കഴിയാതിരുന്നതാണ് തിരിച്ചടിക്ക് കാരണമായത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങും മുന്‍പ് സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News