ബ്ലാസ്റ്റേഴ്‍സ് വിജയത്തില്‍ സച്ചിനും ആരാധകര്‍ക്കും സന്തോഷം

Update: 2018-05-18 01:09 GMT
Editor : Ubaid
ബ്ലാസ്റ്റേഴ്‍സ് വിജയത്തില്‍ സച്ചിനും ആരാധകര്‍ക്കും സന്തോഷം
Advertising

ലീഗിലെ അവസാനമത്സരത്തിനെത്തിയ കാണികളേക്കാള്‍ കുറവായിരുന്നു സെമിഫൈനലിനെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

വിജയിച്ചത് ഒറ്റഗോളിനാണെങ്കിലും കളി കണാനെത്തിയ അമ്പതിനായിരത്തോളം വരുന്നകാണികളെ നിരാശപ്പെടുത്താത്ത പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റേത്. ആദ്യപാദ സെമിയിലെ വിജയത്തില്‍ ആരാധകര്‍ക്കൊപ്പം ടീമുടമ സച്ചിനും ഹാപ്പി.

ലീഗിലെ അവസാനമത്സരത്തിനെത്തിയ കാണികളേക്കാള്‍ കുറവായിരുന്നു സെമിഫൈനലിനെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. കളിയുടെ ആദ്യപകുതിയില്‍ പന്ത് അധികവും ഡെല്‍ഹിയുടെ വരുതിയിലായപ്പോളും ബെല്‍ഫോര്‍ട്ടിന്‍റെ ആദ്യഗോള്‍ ഹാന്‍റ് ബോള്‍ വിളിച്ചപ്പോളും ആരാധകര്‍ പ്രതീക്ഷകൈവിട്ടില്ല. ഒടുവില്‍ ബെല്‍ഫോര്‍ട്ട് തന്നെ വിജയിപ്പിച്ചപ്പോള്‍ ഫൈനല്‍ ഉറപ്പെന്ന് ആരാധകര്‍.

ഹോം ഗ്രൌണ്ടിലെ സെമിഫൈനല്‍ വിജയത്തില്‍ സച്ചിനും സന്തോഷം. കൊച്ചിയിലെ മത്സരത്തെകുറിച്ചും കാണികളെകുറിച്ചും ഐഎസ്എല്‍ ഉടമ നിതാ അംബാനിക്കും നല്ലഅഭിപ്രായം മാത്രം. ‌ഞായറാഴ്ച്ചത്തെ ഫൈനല്‍ കളിക്കാന്‍ ഡല്‍ഹിയെ മറികടന്ന് മഞ്ഞപ്പടയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ സ്റ്റേഡിയം വിട്ടത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News