കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍

Update: 2018-05-24 20:24 GMT
Editor : Subin
കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍
Advertising

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരി വെക്കുന്നതായിരുന്നു സഹതാരങ്ങളുടെ പ്രകടനം.

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് പുനെ സൂപ്പര്‍ ജയന്റ് പോരാട്ടം. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു. നാളെ ഹൈദരബാദിലാണ് കലാശപ്പോരാട്ടം.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരി വെക്കുന്നതായിരുന്നു സഹതാരങ്ങളുടെ പ്രകടനം. മികച്ച ബൗളിങ്ങും ഫീല്‍ഡിങ്ങും പുറത്തെടുത്തതോടെ കൊല്‍ക്കത്ത വീണു. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ക്രിസ് ലിന്നും നരെയ്‌നും വീണതോടെ പിന്നെ കണ്ടത് കൊല്‍ക്കത്തയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. സൂര്യകുമാര്‍ യാദവും ഇഷാങ്ക് ജഗ്ഗിയും ചെറിയ ചെറുത്ത് നില്‍പ് നടത്തിയെങ്കിലും വാലറ്റവും നിരാശപ്പെടുത്തി.

നാല് വിക്കറ്റെടുത്ത കരണ്‍ ശര്‍മയുടെയും മൂന്ന് വിക്കറ്റ് നേടിയ ജസ് പ്രീത് ബുംറയുടെയും ബോളിങ്ങാണ് കൊല്‍ക്കത്തയെ വീഴ്ത്തിയത്. 108 റണ്‍ സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബെക്കും തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും രോഹിത് ശര്‍മയും ക്രുനാല്‍ പാണ്ഡ്യയും മുംബൈയെ വിജയത്തിലെത്തിച്ചു. രോഹിത് 26 ഉം പാണ്ഡ്യ 45 ഉം റണ്‍സ് നേടി.

നാലോവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത കരണ്‍ ശര്‍മയാണ് കളിയിലെ താരം. നാളെ ഹൈദരബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുംബൈ പുനെയെ നേരിടും

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News