ഓടാന്‍ മറന്ന യാദവിനെ മിന്നലേറില്‍ പുറത്താക്കിയ കമ്മിന്‍സ്

Update: 2018-05-25 00:13 GMT
Editor : Subin
ഓടാന്‍ മറന്ന യാദവിനെ മിന്നലേറില്‍ പുറത്താക്കിയ കമ്മിന്‍സ്
Advertising

യാദവിന്റെ മടി അവസരമാക്കിയ കമ്മിന്‍സിന്റെ പിഴയ്ക്കാത്ത ഏറാണ് ആ നിമിഷം താരമായത്. 

ഒരു നിമിഷത്തെ അലസതയോ അശ്രദ്ധയോ മതി ട്വന്റി 20യില്‍ വിക്കറ്റുകള്‍ വീഴുന്നതിന്. ബംഗളൂരൂവും ഡല്‍ഹിയും തമ്മില്‍ നടന്ന മത്സരത്തിനിടെ കേദാര്‍ യാദവിനാണ് വിക്കറ്റിനിടയിലെ ഓട്ടം പതുക്കെയായത് വിനയായത്. യാദവിന്റെ മടി അവസരമാക്കിയ കമ്മിന്‍സിന്റെ പിഴയ്ക്കാത്ത ഏറാണ് ആ നിമിഷം താരമായത്.

ആദ്യം ബാറ്റു ചെയ്ത റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഇന്നിങ്‌സിന്റെ പതിനേഴാം ഓവറിലായിരുന്നു സംഭവം. ഷാമിയുടെ യോര്‍ക്കര്‍ ലെങ്തില്‍ വന്ന നാലാം പന്ത് തേഡ്മാനിലേക്ക് തട്ടിയിട്ട യാദവ് റണ്ണിനായുള്ള ഓട്ടം തുടങ്ങി. തുടക്കം മുതല്‍ അപകടം മണത്ത സച്ചിന്‍ബേബി അതിവേഗം ഓടി റണ്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ആദ്യം സച്ചിന്‍ ബേബി എത്തുമോ എന്ന് ചിന്തിച്ചിട്ടെന്ന പോലെ തട്ടിതടഞ്ഞ് ഓടിയ യാദവ് കമ്മിന്‍സ് തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു.

കമ്മിന്‍സിന്റെ ഏറ് ഷാമിയേയും കടന്ന് അതിവേഗം വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ ഞെട്ടിയത് യാദവായിരുന്നു. യാദവിന്റെ പുറത്താവല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായില്ലെന്നത് മാത്രമാണ് ബംഗളൂരുവിന് ആശ്വാസമായത്. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് 161 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 151റണ്‍സില്‍ പുറത്തായി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News