ഐപിഎല്‍ പത്താം സീസണിന്റെ ജേതാക്കളെ ഇന്നറിയാം.

Update: 2018-05-25 11:00 GMT
Editor : Subin
ഐപിഎല്‍ പത്താം സീസണിന്റെ ജേതാക്കളെ ഇന്നറിയാം.
Advertising

ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

ആദ്യ കിരീടമെന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന പൂനെ സൂപ്പര്‍ ജയന്റിന്റെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

മൂന്ന് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ നായകനാകാനാനൊരുങ്ങുകയാണ് രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സും. ടീം രൂപീകരിച്ച് രണ്ടാം സീസണില്‍ തന്നെ കപ്പുയര്‍ത്താന്‍ സ്റ്റീവ് സ്മിത്തിന്റെ പൂനെ. സീസണിലെ മികച്ച രണ്ട് ടീമുകളുടെ മത്സരം മാത്രമല്ല മഹാരാഷ്ട്ര ഡെര്‍ബി എന്ന പ്രത്യേകത കൂടിയുണ്ട് കലാശപ്പോരിന്. പതിനാല് കളികളില്‍ നിന്ന് 10 ജയവുമായി മുംബൈ ഒന്നാമതും 9 ജയവുമായി പുനെ രണ്ടാമതുമായും.

ആദ്യ കാളിഫയര്‍ ഉള്‍പ്പെടെ സീസണില്‍ ഇരു ടീമും മൂന്ന് തവണ ഏറ്റുമുട്ടി. മൂന്നിലും ജയിച്ചത് സ്റ്റീവ് സ്മിത്തും സംഘവും. എലിമിനിറ്റേറില്‍ വിജയിച്ച കൊല്‍ക്കത്തയെ രണ്ടാം ക്വാളിഫയറില്‍ കീഴടക്കിയാണ് രോഹിത് ശര്‍മ്മയും കൂട്ടരും ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ബാറ്റിങ്ങില്‍ ലിണ്ടന്‍ സിമ്മണ്‍, പാര്‍ഥിവ് പട്ടേല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മുംബൈക്ക് മുതല്‍ക്കൂട്ടാണ്. ബൗളിങ്ങില്‍ മിച്ചല്‍ ജോണ്‍സണ്‍, കരണ്‍ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും

പൂനെക്ക് സ്റ്റീവ് സ്മത്തിന്റെ ക്യാപ്റ്റന്‍സിയും മഹേന്ദ്രസിങ് ധോണിയുടെ പരിചയ സമ്പത്തും ഗുണം ചെയ്യും. അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, ജയദേവ് ഉനദ്ഗഡ്, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ ഫോം മുംബൈക്ക് തലവേദനയാകും. രോഹിത് ശര്‍മ്മക്കും സംഘത്തിനുമെതിരെ വിജയകുതിപ്പ് തുടരാന്‍ പൂനെയും തിരിച്ചടിക്കാന്‍ മുംബൈക്കും കച്ചമുറുക്കുമ്പോള്‍ ആവേശം കനക്കുമെന്നുറപ്പാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News