പത്താം ലോകകപ്പിനായി ജര്‍മനി

Update: 2018-05-25 16:31 GMT
Editor : admin
Advertising

കൌമാര ലോകകപ്പുകളില്‍ എന്നും കിരീട ഫേവറിറ്റുകള്‍. കഴിഞ്ഞ ഒന്പതുതവണയും മികച്ച ടീമിനെ തന്നെ അണിനരത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

അണ്ടര്‍ 17 ലോകകപ്പില്‍ നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന ടീമാണ് ജര്‍മ്മനി. ഇക്കുറി പത്താം ലോകകപ്പിനായാണ് ജര്‍മ്മനി ഇന്ത്യയിലെത്തുക.

ഫുട്ബോള്‍ പാരന്പര്യം കൊണ്ട് സന്പന്നമാണ് ജര്‍മ്മനി. കൌമാര ലോകകപ്പുകളില്‍ എന്നും കിരീട ഫേവറിറ്റുകള്‍. കഴിഞ്ഞ ഒന്പതുതവണയും മികച്ച ടീമിനെ തന്നെ അണിനരത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചൈന ആതിഥേയത്വം വഹിച്ച പ്രഥമ ലോകകപ്പില്‍ റണ്ണറപ്പായതാണ് 32 വര്‍ഷത്തെ ചാന്പ്യന്‍ഷിപ്പ് ചരിത്രത്തിലെ മികച്ച നേട്ടം. 2007 ലും 2011 ലും മൂന്നാം സ്ഥാനക്കാരായി. കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തന്നെ മടക്കം. 1985 ല്‍ മാഴ്സല്‍ വിറ്റ്സെക്ക്,

2007 ല്‍ ടോണി ക്രൂസ് എന്നിവര്‍ കൌമാര ലോകകപ്പിലൂടെ പിറവിയെടുത്ത് ലോകമറിയുന്ന ജര്‍മന്‍ താരങ്ങളായി. കൌമാര മേളയുടെ ചരിത്രത്തില്‍ പ്രതാപം ഏറെയുണ്ടെങ്കിലും കിരീട വരള്‍ച്ച ജര്‍മന്‍ ടീമിനെ അലട്ടുന്നു. ഇക്കുറി കിരീടം തന്നെയാണ് ടീം ലക്ഷ്യമിടുന്നത്. യുഫേഫ ചാന്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയാണ് ജര്‍മനി പത്താം ലോകപ്പിന് യോഗ്യത നേടിയത്. രണ്ടുഘട്ടങ്ങളിലായി നടന്ന യോഗ്യതാ റൌണ്ടില്‍ അപരാജിതമായിരുന്നു ജര്‍മനിയുടെ കുതിപ്പ്. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഇറാന്‍, ഗിനിയ, കോസ്റ്ററീക്ക എന്നിവരടങ്ങിയ റൌണ്ടില്‍ കാര്യമായ വെല്ലുവിളിയുണ്ടാകില്ല. 2012 മുതല്‍ ജര്‍മന്‍ യുവസംഘത്തിനൊപ്പമുളള ക്രിസ്റ്റ്യന്‍ വുകാന്‍ ടീമിന്റെ പരിശീലകന്‍. വേഗവും സ്ക്കോറിങ് മികവുമാണ് ടീമിന്റെ കരുത്ത്. യൂറോപ്യന്‍ യോഗ്യതാ റൌണ്ടിലെ ഗോള്‍ മെഷീനുകളായ യാന്‍ ഫീറ്റ് ആര്‍പും എലിയാസ് അബൂചാബാകയുമാണ് പ്രധാന കളിക്കാര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News