ഇടിക്കൂട്ടില്‍ ഇടിമിന്നലായി വികാസ്
പ്രീ ക്വാര്‍ട്ടരില്‍ തുര്‍ക്കി താരം ഒണ്ടര്‍ സിപലിനെയാണ് വികസ് കൃഷ്ണന്‍ പരാജയപ്പെടുത്തിയത്. മൂന്നു റൌണ്ടുകളിലും വികാസ് കൃഷ്ണന് തന്നെയായിരുന്നു മേധാവിത്വം.
വികാസ് കൃഷ്ണന്‍ ബോക്സിങില്‍ 75 കിലോ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടരില്‍ തുര്‍ക്കി താരം ഒണ്ടര്‍ സിപലിനെയാണ് വികസ് കൃഷ്ണന്‍ പരാജയപ്പെടുത്തിയത്. മൂന്നു റൌണ്ടുകളിലും വികാസ് കൃഷ്ണന് തന്നെയായിരുന്നു മേധാവിത്വം. ആദ്യ റൌണ്ടില്‍ വികാസിന്റെ പഞ്ചു കൊണ്ട് എതിരാളിയുടെ വലതു കണ്ണിനു മുകളില്‍ പരുക്കേറ്റു.
ആദ്യ റൌണ്ടില്‍ വികാസ് പ്രതിരോധത്തിലും ഫുട് വര്‍ക്കിലും മികവു കാട്ടി. രണ്ടും മൂന്നും റൌണ്ടുകളിലും തിരിച്ചുവരാന്‍ തുര്‍ക്കി താരത്തിനു കഴിഞ്ഞില്ല. ഈ റൌണ്ടുകളിലും വികാസിന് അനുകൂലമായി ജഡ്ജുമാരുടെ തീരുമാനങ്ങള്‍ ഐക്യകണ്ഠേനയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തനായ എതിരാളിയുമായിട്ടാണ് വികസിന്റെ മത്സരം. ബോക്സിങി ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഉസ്ബക്കിസ്ഥാന്റെ ബെക്ടിമീര്‍ മെലികുസീവ് ആണ് പ്രതിയോഗി. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരുപതു കാരനായ ഉസ്ബൈക്ക് താരം വികാസിനെ തോല്‍പ്പിച്ചിരുന്നു.