ബൗണ്ടറി ലൈനിന് മുകളിലെ കൂട്ടിയിടി

Update: 2018-05-27 07:53 GMT
Editor : Subin
ബൗണ്ടറി ലൈനിന് മുകളിലെ കൂട്ടിയിടി
Advertising

ബൗണ്ടറി ലൈനിലൂടെ ചാടിയുയര്‍ന്ന് പന്ത് കൈപ്പിടിയിലാക്കി മൈതാനത്തിനകത്തേക്ക് വലിച്ചെറിയുകയായിരുന്നു ബെന്‍ സ്‌റ്റോക്കിന്റെ ശ്രമം. ഇതിനായി പന്ത് ചാടി പിടികൂടിയെങ്കിലും അതിവേഗം ഓടിയെത്തിയെ സ്മിത്തുമായി കൂട്ടിയിടിക്കുകയായിരുന്നു...

ട്വന്റി 20 പ്രചാരത്തിലായതോടെ ബൗണ്ടറി ലൈനോട് ചേര്‍ന്ന് പറന്നു കൊണ്ടുള്ള ഫീല്‍ഡിംങ് പ്രകടനങ്ങള്‍ നിരന്തരം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രകടനങ്ങളുടെ അപകട സാധ്യതയാണ് റൈസിംങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍ തമ്മില്‍ ബൌണ്ടറി ലൈനിന് മുകളില്‍ നടന്ന കൂട്ടിയിടി കാണിക്കുന്നത്. പൂനെ ക്യാപ്റ്റന്‍ സ്മിത്തും ബെന്‍ സ്റ്റോക്‌സുമാണ് മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ കൂട്ടിയിടിച്ചു വീണത്.

പതിനെട്ടാം ഓവറിലെ നാലാം പന്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നഥാന്‍ കള്‍ട്ടര്‍ നൈല്‍ പൊക്കിയടിച്ച പന്തിനെ പിന്തുടര്‍ന്നാണ് സ്റ്റോക്കും സ്മിത്തും ഓടിയെത്തിയത്. ലോങ് ഓണില്‍ നിന്നും സ്റ്റീവ് സ്മിത്തും ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്നും സ്‌റ്റോക്കും പന്ത് മാത്രം ലക്ഷ്യമാക്കി ഓടി. കാണികളില്‍ നിന്നുള്ള ശബ്ദം കാരണം ഇരുവര്‍ക്കും സഹതാരത്തിന് എന്തെങ്കിലും തരത്തിലുള്ള സൂചനകള്‍ നല്‍കാനും കഴിഞ്ഞില്ല.

https://t.co/IuyyfBLnHh #VIVOIPL via @ipl

— aratrick mondal (@crlmaratrick) May 3, 2017

ബൗണ്ടറി ലൈനിലൂടെ ചാടിയുയര്‍ന്ന് പന്ത് കൈപ്പിടിയിലാക്കി മൈതാനത്തിനകത്തേക്ക് വലിച്ചെറിയുകയായിരുന്നു ബെന്‍ സ്‌റ്റോക്കിന്റെ ശ്രമം. ഇതിനായി പന്ത് ചാടി പിടികൂടിയെങ്കിലും അതിവേഗം ഓടിയെത്തിയെ സ്മിത്തുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ പന്ത് സ്റ്റോക്ക് കൈവിട്ടു. സ്‌റ്റോക്കുമായി ഇടിച്ചശേഷം പരസ്യ ബോര്‍ഡിലേക്ക് സ്മിത്ത് വീണു. ഇതോടെ സ്‌റ്റോക്ക് മെഡിക്കല്‍ സംഘത്തെ സഹായത്തിന് വിളിച്ചു. മെഡിക്കല്‍ സംഘം ഉടന്‍ എത്തിയെങ്കിലും സ്മിത്തും സ്റ്റോക്കും നടന്നു നീങ്ങുകയായിരുന്നു.

മത്സരത്തില്‍ റൈസിംങ് പൂനെ നാല് വിക്കറ്റിന് വിജയിച്ചു. രാഹുല്‍ ത്രിപാതിയുടെ 52 പന്തില്‍ നിന്നുള്ള 93 റണ്‍സ് പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചുകളഞ്ഞത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പൂനെ അവസാന ഓവറിലാണ് മറികടന്നത്. ഈ വിജയത്തോടെ പോയിന്റ് ടേബിളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് റൈസിംങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി വന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News