വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥ് ആനന്ദ് മുന്നേറുന്നു

Update: 2018-05-27 05:48 GMT
Editor : Jaisy
വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥ് ആനന്ദ് മുന്നേറുന്നു
Advertising

ലോക ചാമ്പ്യന്‍ മാഗ് നസ് കാള്‍സണെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടുള്ള നീക്കങ്ങള്‍ സമനിലയില്‍ കുരുങ്ങി

ലോകത്തെ മികച്ച ചെസ് താരത്തെ കണ്ടെത്താനുള്ള വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദ് മുന്നേറുന്നു. ലോക ചാമ്പ്യന്‍ മാഗ് നസ് കാള്‍സണെ പരാജയപ്പെടുത്തിയെങ്കിലും പിന്നീടുള്ള നീക്കങ്ങള്‍ സമനിലയില്‍ കുരുങ്ങി. ലോക മുന്‍നിര താരങ്ങളടക്കം 180 ഗ്രാന്റ് മാസ്റ്റേഴ്സാണ് സൌദിയിലെ റിയാദില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് ആനന്ദ് മീഡിയവണിനോട് പറഞ്ഞു.

Full View

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് താരങ്ങളടക്കം 180 ഗ്രാന്റ് മാസ്റ്റര്‍മാരുണ്ട് റിയാദിലെ മത്സരത്തില്‍. ഇതോടെ കടുപ്പമേറിയതാണ് ഈ വര്‍ഷത്തെ മത്സരമെന്ന് ചെസ് ഫെഡറേഷന്‍ പറയുന്നു. ആതിഥേയത്വം വഹിക്കുന്ന സൌദി കിങ് സല്‍മാന്‍ വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനത്തുകയായി നല്‍കുക 20 ലക്ഷം ഡോളറാണ്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പരാജയപ്പെടുത്തിയിരുന്നു. പിന്നീടുള്ള മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നാളെയാണ് ഫൈനല്‍. നിലവില്‍ പോയിന്റ് നിലയില്‍ ആനന്ദാണ് മുന്നിട്ട് നില്‍ക്കുന്നത്.

ആനന്ദിനെ കൂടാതെ നാല് പേര്‍ കൂടി ഇന്ത്യക്കായി പുരുഷ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. വനിതകളുടെ വിഭാഗത്തില്‍ മത്സരിക്കുന്ന നൂറിലേറെ പേരില്‍ ഇന്ത്യന്‍ സാന്നിധ്യം നാല് പേരാണ്. ലോകത്തിലെ ചെസ് മത്സരങ്ങളില്‍ വേഗതയുടെ കൂടി അടിസ്ഥാനത്തിലാണ് ഈ മത്സരത്തിലെ ജേതാവിനെ തെരഞ്ഞെടുക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News