അണ്ടര്‍ 17 ലോകകപ്പ്; കലൂര്‍ സ്റ്റേഡിയത്തിലെ കച്ചവട സ്ഥാപനങ്ങള്‍ പൂട്ടണമെന്ന് ഹൈക്കോടതി
Update: 2018-05-29 12:52 GMT
സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെങ്കില്‍ കടകള്‍ ഒഴിപ്പിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടതിനനുസരിച്ച് ജില്ലാ കലക്ടര്‍ കടയുടമകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനോട് ചേര്‍ന്ന കച്ചവട സ്ഥാപനങ്ങള്‍ ഈ മാസം 25 നകം പൂട്ടണമെന്ന് ഹൈക്കോടതി. സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെങ്കില്‍ കടകള്‍ ഒഴിപ്പിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടതിനനുസരിച്ച് ജില്ലാ കലക്ടര്‍ കടയുടമകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് കടയുടമകള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കെല്‍സ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സമിതി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.