റയോ ഒളിമ്പിക്സ് ഗുഡ്‍വില്‍ അംബാസഡര്‍ സ്ഥാനത്തേക്ക് സച്ചിനും

Update: 2018-05-29 18:45 GMT
Editor : admin
റയോ ഒളിമ്പിക്സ് ഗുഡ്‍വില്‍ അംബാസഡര്‍ സ്ഥാനത്തേക്ക് സച്ചിനും
Advertising

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നാലെ റയോ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെല്‍ക്കറെയും പരിഗണിക്കുന്നതായി

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പിന്നാലെ റയോ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) സച്ചിനെ സമീപിച്ചു കഴിഞ്ഞു. നേരത്തെ, സല്‍മാന്‍ ഖാനെ, ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡറായി നിയമിച്ചതിനെ ചൊല്ലി കായികതാരങ്ങള്‍ അടക്കമുള്ളവര്‍ വിമര്‍ശം ഉയര്‍ത്തിയിരുന്നു. ഒരു കായിക മേളയുടെ ഗുഡ്‍വില്‍ അംബാസഡറാകാന്‍ കായികരംഗത്തു നിന്നുള്ള പ്രതിഭകളെയാണ് കണ്ടെത്തേണ്ടതെന്നായിരുന്നു ഭൂരിഭാഗം പേരും പങ്കുവെച്ച വികാരം. ഇതേത്തുടര്‍ന്നാണ് സച്ചിന്റെ സഹകരണം തേടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുന്നത്. സച്ചിന് ഐഒഎ കത്തയച്ചിട്ടുണ്ട്. സച്ചിന്‍ ഗുഡ്‍വില്‍ അംബാസഡറായി എത്തിയാല്‍ അത് അത്‍ലറ്റുകള്‍ക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കുമെന്ന് ഐഒഎ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ സച്ചിന്‍ കത്തിനോട് പ്രതികരിച്ചിട്ടില്ല. സച്ചിന് പുറമെ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് എആര്‍ റഹ്മാനെയും ഒളിമ്പിക് അസോസിയേഷന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News