വാര്‍ഡി ലെസ്റ്റര്‍ സിറ്റിയില്‍ തുടരും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ വിസ്മയമായി മാറിയ ജെയ്മി വാര്‍ഡിക്ക് പിന്നാലെ കുറേ ക്ലബ്ലുകളുണ്ടായിരുന്നു. ആഴ്‍സണലായിരുന്നു ഇതില്‍ മുന്നില്‍.
എന്നാല്‍ യൂറോയിലെ പകിട്ട് തരുന്ന വാഗ്ദാനങ്ങള്‍ക്ക് കാക്കാതെ സ്വന്തം ക്ലബുമായുള്ള കരാര്‍ നീട്ടിയിരിക്കുകയാണ് അന്റോണിയോ ഗ്രീസ്മാനും ജെയ്മി വാര്‍ഡിയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ വിസ്മയമായി മാറിയ ജെയ്മി വാര്‍ഡിക്ക് പിന്നാലെ കുറേ ക്ലബ്ലുകളുണ്ടായിരുന്നു. ആഴ്‍സണലായിരുന്നു ഇതില്‍ മുന്നില്‍.
ആഴ്‍സണലുമായി വാര്‍ഡി കരാര്‍ ഒപ്പിടും എന്ന് വാര്‍ത്ത വരുന്ന ഘട്ടം വരെയെത്തി. എന്നാല്‍ ആഴ്‍സണലിന്റെ വലിയ വാഗ്ദാനത്തെ തള്ളിക്കളഞ്ഞ് വാര്‍ഡി ലെസ്റ്റര്‍ സിറ്റിയുമായുള്ള നാല് വര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ ധാരണയായി. പുതിയ കരാറനുസരിച്ച ഒരു കോടി രൂപയാണ് വാര്‍ഡിയുടെ ആഴ്ചയിലെ ശമ്പളം. ഒരു കോടി ഇരുപത് ലക്ഷമാണ് ആഴ്‍സണല്‍ മുന്നോട്ട് വെച്ച വാഗ്ദാനം. സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മാഡ്രിഡുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടിയാണ് അന്‍റോണിയോ ഗ്രീസ്മാന്‍ പുതുക്കിയത്. നിലവില്‍ 2020 വരെ ഫ്രഞ്ച് താരത്തിന് ക്ലബുമായി കരാറുണ്ടായിരുന്നു. അത്‌ലറ്റികോ മാഡ്രിഡില്‍ താന്‍ സംതൃപ്തനാണെന്നും കളി മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നുണ്ടെന്നും ഗ്രീസ്മാന്‍ ക്ലബ് വെബ്സൈറ്റില്‍ കുറിച്ചു.