ഷ്വെയ്ന്‍സ്റ്റൈഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

Update: 2018-05-30 09:59 GMT
Editor : Ubaid
ഷ്വെയ്ന്‍സ്റ്റൈഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു
Advertising

ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലാണ് ഷ്വെയന്‍സ്റ്റൈഗര്‍ അവസാനമായി ജര്‍മനിക്കു വേണ്ടി കളിച്ചത്.

ജര്‍മന്‍ ടീം ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റൈഗര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 2014 ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു. വിരമിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളി തുടരും. ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിലാണ് ഷ്വെയന്‍സ്റ്റൈഗര്‍ അവസാനമായി ജര്‍മനിക്കു വേണ്ടി കളിച്ചത്. യൂറോ കപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായ ജര്‍മനിയെ നയിച്ചത് ഷ്വെയ്ന്‍സ്റ്റൈഗറായിരുന്നു.

മുപ്പത്തിയൊന്നുകാരനായ ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ കൂടെ നിന്ന ആരാധകര്‍ക്കും പരിശീലകര്‍ക്കും ജര്‍മന്‍ ടീമിലെ സ്റ്റാഫിനും നന്ദി അറിയിക്കുന്നുവെന്നും ഷ്വെയ്ന്‍സ്റ്റൈഗര്‍ കുറിച്ചു.

ദേശീയ ജേഴ്‌സിയില്‍ 12 വര്‍ഷം നീണ്ട കരിയറായിരുന്നു ഷ്വെയ്ന്‍സ്റ്റൈഗറിന്റേത്. 120 മത്സരങ്ങളില്‍ ജര്‍മനിക്ക് വേണ്ടി ബൂട്ടു കെട്ടിയ ഷ്വെയ്ന്‍സ്റ്റൈഗര്‍ 24 ഗോളുകള്‍ നേടി. ജര്‍മന്‍ ക്ലബ്ബ് ബയറണ്‍ മ്യൂണിക്കിനായി 342 മത്സരങ്ങളില്‍ നിന്ന 42 ഗോളുകളും നേടിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News