ഇന്ന് കിക്കോഫ്; ഇന്ത്യ അമേരിക്കയെ നേരിടും

Update: 2018-06-01 22:34 GMT
Editor : Sithara
ഇന്ന് കിക്കോഫ്; ഇന്ത്യ അമേരിക്കയെ നേരിടും
Advertising

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും.

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരത്തിൽ വൈകിട്ട് അഞ്ചിന് കൊളംബിയ ഘാനയെ നേരിടും. രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യ അമേരിക്കക്കെതിരെ ഇറങ്ങും.

വൈകിട്ട് അഞ്ചിന് കൊളംബിയ - ഘാന മത്സരത്തോടെയാണ് ഫിഫ അണ്ടർ 17 ലോകകപ്പിന് ഔദ്യോഗിക തുടക്കമാവുക. ഇതേ സമയത്ത് മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ന്യൂസീലൻഡ് - തുർക്കി മത്സരവും നടക്കും. ലളിതമായ ചടങ്ങുകൾ മാത്രമേ ഉത്ഘാടന മത്സരത്തിന് മുൻപ് ഉള്ളൂ. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും ഡൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പൂർത്തിയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടന മത്സരം വീക്ഷിക്കാനെത്തുമെന്ന് റിപോർട്ടുകൾ ഉണ്ട്. തുടക്കത്തിലെ മന്ദതക്ക് ശേഷം ടിക്കറ്റ് വില്‍പനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് സംഘാടകർ പറയുന്നത്.

ഘാന കൊളംബിയ മത്സരം തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും. ആഫ്രിക്കൻ കരുത്തും വേഗതയും ലാറ്റിൻ അമേരിക്കൻ പാസിംഗ് ഫുട്ബോളും ചേരുമ്പോൾ മികച്ച മത്സരമാണ് ആരാധകരുടെ പ്രതീക്ഷ. അനുഭവ സമ്പത്ത് ഏറെയുള്ള അമേരിക്കക്ക് മുൻപിൽ ഒരു സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News