കൊച്ചി ഫുട്ബോള്‍ ആവേശ ലഹരിയില്‍
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍- സ്പെയിന് മത്സരം നാളെ നടക്കും
കൊച്ചി ഫുട്ബോള്‍ ആവേശ ലഹരിയിലാണ്. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍- സ്പെയിന് മത്സരം നാളെ നടക്കും. ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
ലോക ഫുട്ബോളിലെ വന്‍ശക്തികള്‍ വീട്ടുമുറ്റത്ത് വിരുന്നെത്തിയതിന്റെ ആവേശത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കൊച്ചിയും തയ്യാര്‍. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
ബ്രസീലും സ്പെയിനും തമ്മിലാണ് ആദ്യമത്സരം. ലോകകപ്പ് പ്രാഥമിക റൌണ്ടിലെ ഏറ്റവും ആവേശകരമായ മത്സരമാണ് ബ്രസീല്‍ - സ്പെയിന് പോരാട്ടം. മത്സരത്തിന് മുന്നോടിയായി മൈതാനത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബ്രസീല്‍ ടീം കലൂർ സ്റ്റേഡിയത്തിൽ എത്തി. സ്പെയിനിന്റെ പരിശീലനവും സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു.
സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്ന ആരാധകര്‍ താരങ്ങളെ കണ്ടപ്പോള്‍ ആര്‍ത്തുവിളിച്ചു. കനത്ത സുരക്ഷയിലാണ് സ്റ്റേഡിയവും പരിസരവും. രണ്ടായിരത്തോളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.