കൊഹ്‍ലി ഇന്ത്യന്‍ ടീമിലെത്തുന്നതിനെ ശ്രീനിവാസന്‍ ശക്തമായി എതിര്‍ത്തിരുന്നതായി വെങ്സര്‍ക്കാര്‍
വിരാടിന് കളിയെക്കാള്‍ ടാറ്റൂ , ഹെയര്‍സ്റ്റൈല്‍ എന്നിവയിലാണ് താത്പര്യമെന്നാണ് തങ്ങള്‍ കേട്ട കഥകളെന്ന മറ്റൊരു സെലക്ടറുടെ വെളിപ്പെടുത്തല്‍. ഇന്ത്യയെ അണ്ടര്‍-19 ലോക കിരീടത്തിലേക്ക് നയിച്ച കൊഹ്‍ലിയുടെ സീനിയര്‍ ടീമിലേക്കുള്ള കടന്നുവരവ് അത്ര എളുപ്പമായിരുന്നില്ല.
2008ല്‍ ഇന്ത്യന്‍ ടീമിലേക്ക് വിരാട് കൊഹ്‍ലിയെ എടുത്തത് എന്‍ ശ്രീനിവാസന്‍റെ ശക്തമായ വിയോജിപ്പിനെ നേരിട്ടാണെന്നും ഇതേ തുടര്‍ന്ന് മുഖ്യ സെലക്ടര്‍ സ്ഥാനം തനിക്ക് നഷ്ടമായെന്നും ദിലീപ് വെങ്സര്‍ക്കാര്‍. വിരാടിനെ ടീമിലെടുക്കാനുള്ള തീരുമാനത്തെ സെലക്ഷന്‍ കമ്മറ്റിയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ത്തിരുന്നുതായും രജ്ദീപ് സര്‍ദേശായിയുടെ പുസ്തകത്തില്‍ വെങ്സര്‍ക്കാര്‍ പറയുന്നു.
എസ് ബദരീനാഥിനെ ടീമിലെടുക്കണമെന്നായിരുന്നു അന്ന് ബിസിസി ട്രഷറര്‍ കൂടിയായ ശ്രീനിവാസന്‍റെ ആഗ്രഹം, ബദരീനാഥിന് പകരം കൊഹ്‍ലിയെ ഞാന്‍ ടീമിലെടുത്തു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം കോപാകുലനായി. ബിസിസിഐ അധ്യക്ഷന്‍ ശരദ് പവാറിനോട് ഇതുസംബന്ധിച്ച് പരാതി പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഞാന്‍ നീക്കം ചെയ്യപ്പെട്ടു. ഭാഗ്യത്തിന് വിരാടിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം മാറ്റിമറിക്കാന്‍ അവര്‍ക്കായില്ല.
വിരാടിന് കളിയെക്കാള്‍ ടാറ്റൂ , ഹെയര്‍സ്റ്റൈല്‍ എന്നിവയിലാണ് താത്പര്യമെന്നാണ് തങ്ങള്‍ കേട്ട കഥകളെന്ന മറ്റൊരു സെലക്ടറുടെ വെളിപ്പെടുത്തല്‍. ഇന്ത്യയെ അണ്ടര്‍-19 ലോക കിരീടത്തിലേക്ക് നയിച്ച കൊഹ്‍ലിയുടെ സീനിയര്‍ ടീമിലേക്കുള്ള കടന്നുവരവ് അത്ര എളുപ്പമായിരുന്നില്ല.
2008-09 കാലഘട്ടത്തില്‍ മോശം ഫോമിലായിരുന്ന വിരാടിനെ പിന്തുണച്ചവരില്‍ യുവരാജ് സിങും ഉള്‍പ്പെടും. അന്താരാഷ്ട്ര തലത്തില്‍ തിളങ്ങണമെങ്കില്‍ തന്നെ മാതൃകയാക്കരുതെന്നും സച്ചിന്‍റെ ആത്മസമര്‍പ്പണം മാതൃകയാക്കണമെന്നും യുവി കൊഹ്‍ലിയെ ഉപദേശിച്ചിരുന്നു.