ലോകകപ്പിന്റെ താളമാകാന്‍ സ്പൂണ്‍ സംഗീതം
2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനെ ഓര്‍ക്കുമ്പോ കളിയാരാധകരുടെ കാതുകളില്‍ ഒരിരമ്പല്‍ അവശേഷിപ്പിക്കുന്നുണ്ട് വുവ്സേല
ഫുട്ബോള്‍ ആരവങ്ങള്‍ക്കൊപ്പം ഗ്യാലറിയില്‍ലോകകപ്പിന്റെ താളമാകാന്‍ എല്ലായിടത്തും മറ്റൊരു സംഗീതമുണ്ടാകാറുണ്ട്. റഷ്യയിലുമുണ്ട് അങ്ങനെയൊരെണ്ണം, റഷ്യന്‍ ആരവങ്ങള്‍ക്ക് താളമാകാന്‍ ഒരുങ്ങുന്നത് സ്പൂണ്‍ സംഗീതമാണ്.
2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനെ ഓര്‍ക്കുമ്പോള്‍ കളിയാരാധകരുടെ കാതുകളില്‍ ഒരിരന്പല്‍ അവശേഷിപ്പിക്കുന്നുണ്ട് വുവ്സേല. സ്റ്റേഡിയങ്ങളില്‍ മുഴക്കമായി അലയടിച്ചു കൊണ്ടേയിരുന്ന വുവ്സേല.
കാലം പിന്നേയും മുന്നോട്ടു പോയി. ലോകകപ്പ്, വുവ്സേലയും സാംബാ താളവും കടന്ന് റഷ്യയിലെത്തി. പുതിയ ശബ്ദങ്ങള്‍ക്കും ആരവങ്ങള്‍ക്കുമായി കാത്തിരിക്കുന്ന കളിയാരാധകരുടെ കാതുകളിലേക്ക് ആ ശബ്ദമെത്തുകയായി.
അതെ, റഷ്യയിലെ ലോകകപ്പ് പ്രകമ്പനങ്ങള്‍ക്ക് താളമാകുന്നത് ഈ സ്പൂണാണ്. ന്നിലേറെ സ്പൂണുകള്‍ ചേര്‍ത്തുള്ള സ്പൂണ്‍ സംഗീതമാണ് ലോക ഫുട്ബോള്‍ ആരാധകര്‍ക്കായി റഷ്യ കാത്തുവെച്ചിരിക്കുന്നത്.
വുവ്സേലയെ പോലെ ചെവി പൊട്ടുമാറുച്ചത്തില്‍ സ്റ്റേഡിയങ്ങളെ അസ്വസ്ഥമാക്കുന്നതല്ലത്. വ്യത്യസ്ത താളങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ട്‍ ആളുകളെ അലിയിക്കുന്നതാണത്.
കളിയാരാധകര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതാണ് സ്പൂണ്‍ സംഗീതത്തിന്റെ സവിശേഷത. പ്ലാസ്റ്റിക് കൊണ്ടുള്ള സ്പൂണുകളും റഷ്യ പുറത്തിറക്കി കഴിഞ്ഞു.