ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കണക്ക് സുതാര്യമല്ല; യോഗത്തില്‍ ബഹളം

വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതിനെ തുടര്‍ന്നാണ് ബഹളം അവസാനിച്ചത്.

Update: 2018-07-28 06:01 GMT
Advertising

കോഴിക്കോട് നടന്ന 6ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കണക്കവതരിപ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബഹളം. കണക്ക് സുതാര്യമല്ലെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ കണക്ക് പരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റി രൂപീകരിച്ച് യോഗം പിരിഞ്ഞു.

ഈ വര്‍ഷം ആദ്യം നടന്ന ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകസമിതി പിരിച്ച് വിടാനും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കാനുമാണ് കോഴിക്കോട് യോഗം വിളിച്ചത്. ഒമ്പത് ലക്ഷം രൂപയോളം ബാധ്യത കാണിക്കുന്ന കണക്കവതരിപ്പിച്ചപ്പോള്‍ തന്നെ ബഹളം ആരംഭിച്ചു. കണക്കില്‍ സുതാര്യതയില്ലെന്നും വരവ് ചെലവ് കണക്കുകള്‍ രേഖയായി അംഗങ്ങള്‍ക്ക് നല്കിയില്ലെന്നുമായിരുന്നു പരാതി.

Full View

ദേശീയ വോളിബാള്‍ സംഘാടകസമിതി കണ്‍വീനറും വോളിബാള്‍ ഫെഡറേഷന്‍ ഭാരവാഹിയുമായ നാലകത്ത് ബഷീറിനെതിരെയായിരുന്നു പേരെടുത്ത് പറയാതെയുള്ള ആരോപണം. എന്നാല്‍ വരവ് ചെലവ് കണക്കുകളില്‍ യാതൊരു കൃത്രിമവുമില്ലെന്ന് വോളിബാള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി സത്യന്‍ വിശദീകരിച്ചു.

വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതിനെ തുടര്‍ന്നാണ് ബഹളം അവസാനിച്ചത്. ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് സംഘാടകസമിതി ചെയര്‍മാന്‍ എം മെഹബൂബ് കണ്‍വീനറായാണ് പുതിയ കമ്മിറ്റി.

Tags:    

Similar News