ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ ആദ്യ മത്സരം ഇന്ന്
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം.
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ ആദ്യ മത്സരം ഇന്ന്. കൊല്‍ക്കത്ത മോഹന്‍ബഗാനാണ് എതിരാളികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. ഐ ലീഗില്‍ ആദ്യ സീസണില്‍ ഏഴാം സ്ഥാനാക്കാരായിരുന്ന ഗോകുലം ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഒരാളാവുക എന്ന ലക്ഷ്യവുമായാണ് രണ്ടാം സീസണിലെത്തുന്നത്.
അന്‍റോണിയോ ജര്‍മ്മന് പുറമെ ക്യാപ്റ്റന്‍ മുഡെ മൂസ, ഗില്‍ഹെര്‍മെ കാസ്ട്രോ, എവ്ജനി കൊച്ച്നേവ് എന്നീ വിദേശ താരങ്ങളും ഗോകുലം ടീമിലെ കരുത്തരാണ്. മധ്യനിരയും ആക്രമണനിരയും ഒരേ പോലെ മികച്ച് നില്ക്കുന്നു. കഴിഞ്ഞ തവണ ഗോകുലം എഫ്.സിയുടെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഹെന്റി കിസിക്കെ ഇത്തവണ മോഹന്‍ബഗാന് ഒപ്പമാണ്. പക്ഷേ അത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഗോകുലത്തിന്റെ കോച്ച് ബിനോ ജോര്‍ജ്ജ് പറയുന്നു.
കരുത്തരായി മാറിയ ഗോകുലത്തിനെതിരെയുള്ള മത്സരം അത്ര എളുപ്പമല്ലെന്നാണ് മോഹന്‍ ബഗാന്റെ കണക്കുകൂട്ടല്‍. കിസിക്കെ തന്നെയാകും തുറുപ്പ് ചീട്ട് . ഗോകുലം എഫ് സിയുമായുള്ള മാച്ച് കടുത്തതാകുമെന്നാണ് മോഹന്‍ ബഗാന്റെ കണക്കുകൂട്ടല്‍. ആകെയുള്ള 10 ഹോം മാച്ചില്‍ ആദ്യ മാച്ചില്‍ വിജയം കൈവരിച്ചാല്‍ അത് ഗോകുലത്തിന് പിന്നീടുള്ള മത്സരങ്ങള്‍ക്കും കരുത്തു പകരും.