ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എച്ച്.എസ് പ്രണോയ്ക്ക് വെങ്കലം, മെഡൽ നേടുന്ന ആദ്യ മലയാളി
ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്ക്ക് അടുത്ത രണ്ട് ഗെയിമും പിഴക്കുകയായിരുന്നു
Update: 2023-08-26 17:10 GMT
കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്ക് സെമിയില്‍ തോല്‍വി. പുരുഷ സിംഗിള്‍സ് സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് തോറ്റത്.
സ്‌കോര്‍: 21-18, 13-21, 14-21. ഇതോടെ വെങ്കല മെഡൽ സ്വന്തമാക്കാനായി. ലോക ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നേട്ടവും പ്രണോയിക്ക് സ്വന്തം. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്ക്ക് അടുത്ത രണ്ട് ഗെയിമും പിഴക്കുകയായിരുന്നു. തായ് താരം ഉജ്വല തിരിച്ചുവരവിലൂടെ മത്സരം കൈക്കലാക്കി.