വാനോളം പ്രതീക്ഷ; സെമിയിൽ ലീഡെടുത്തിട്ടും തോൽവി വഴങ്ങി ലക്ഷ്യ സെൻ

Update: 2024-08-04 12:10 GMT
Editor : safvan rashid | By : Sports Desk
Advertising

പാരിസ്​: ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ ഇന്ത്യക്ക്​ നിരാശ. ഒരുവേള പ്രതീക്ഷ വാനോളമുയർത്തിയെങ്കിലും നിലവിലെ ഒളിമ്പിക്​ ചാമ്പ്യൻ കൂടിയായ ഡെന്മാർക്കി​െൻറ വിക്​ടർ അക്​സൽസെന്​ മുന്നിൽ നേരിട്ടുള്ള ഗെയിമുകൾക്ക്​ ലക്ഷ്യ സെൻ അടിയറവ്​ പറഞ്ഞു. സെമിയിൽ പരാജയപ്പെ​ട്ടെങ്കിലും വെങ്കലമെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലീ സി ജിയക്കെതിരെ ലക്ഷ്യ സെൻ​ മത്സരിക്കും.

രണ്ടുസെറ്റുകളിലും മുന്നിട്ടുനിന്ന ശേഷമായിരുന്നു ലക്ഷ്യയുടെ തോൽവി. ആദ്യ ഗെയിമിൽ 20-17ന്​ എന്ന സ്​കോറിൽ ഗെയിം നേടുന്നതിന്​ തൊട്ടരികെയായിരുന്ന ലക്ഷ്യക്ക്​ അവസാന ലാപ്പിൽ അടിപിഴച്ചു. കുതിച്ചുകയറിയ ഡാനിഷ്​ താരം 22-20 എന്ന സ്​കോറിനാണ്​ മത്സരം കൈപ്പിടിയി​ലൊതുക്കിയത്​.

രണ്ടാം ഗെയിമിൽ 7-0 എന്ന വിസ്​മയ സ്​കോറിൽ​ ലക്ഷ്യ മുന്നിലായിരുന്നു. എന്നാൽ കുതിച്ചുകയറിയ അക്​സൽസെൻ ഇടവേളക്ക്​ പിരിയു​േമ്പാൾ സ്​കോർ 11-10ലെത്തിച്ചു. ഇടവേളക്ക്​ ശേഷം ദുർബലനായ ലക്ഷ്യയെയാണ്​ കോർട്ട്​ കണ്ടത്​. ഡാനിഷ്​ താരത്തി​െൻറ തകർപ്പൻ സ്​മാഷുകൾക്ക്​ സെന്നിന്​ മറുപടിയുണ്ടായിരുന്നില്ല. പരാജയപ്പെ​ട്ടെങ്കിലും ലോക രണ്ടാം നമ്പറുകാരനും നിലവിലെ ഒളിമ്പിക്​ ചാമ്പ്യനുമായ അക്​സൽസെനിനെ വിറപ്പിച്ചതിൽ ലക്ഷ്യക്ക്​ അഭിമാനിക്കാം.

നേരത്തേ ക്വാർട്ടറിൽ ചൈനീസ്​ തായ്​​പേയിയുടെ ചൗ ടിയൻ ചെന്നിനെ മലർത്തിയടിച്ചാണ്​​​ ലക്ഷ്യ​ സെമിയിലേക്ക്​ കടന്നത്​. ഇതോടെ ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ സെമിയിലെത്തുന്ന​ ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News