ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സില്‍ മലയാളി ചരിതം; കിരൺ ജോർജിന് സൂപ്പർ 100 പുരുഷ സിംഗിൾസ് കിരീടം
ജപ്പാന്‍റെ കൂ തകാഹഷിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് കിരണിന്റെ കിരീടനേട്ടം
ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിൽ ചരിത്രമെഴുതി മലയാളി താരം കിരൺ ജോർജ്. സൂപ്പർ 100 പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയാണ് കിരൺ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നത്. ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ.
ജപ്പാന്റെ കൂ തകാഹഷിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് കിരൺ ജോർജിന്റെ കിരീടനേട്ടം. ലോക 50-ാം നമ്പർ താരമാണ് കിരൺ. തകാഹഷി 82-ാം നമ്പർ താരവും. 21-19, 22-20 എന്നിങ്ങനെ വാശിയേറിയ പോരാട്ടത്തിലൂടെയാണ് ആദ്യ രണ്ടു സെറ്റും കിരൺ നേടിയത്.
2022ലെ ഒഡിഷ ഓപൺ ജയിച്ചാണ് 23കാരനായ കിരൺ ജോർജ് കരിയറിലെ കന്നി സൂപ്പർ ടൂർണമെന്റിന് അർഹത നേടുന്നത്. ഇന്തോനേഷ്യയിൽ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സെമി ഫൈനലിൽ ഇന്തോനേഷ്യയുടെ ടോമി സുഗിയാർത്തോയെയാണു തോൽപിച്ചത്.
Summary: Malayali shuttler Kiran George wins Indonesia Masters