ഒടുവില്‍ ബംഗ്ലാദേശ് കയറിക്കൂടി

പപ്പുവ ന്യൂഗിനയയെ തകര്‍ത്ത് ബംഗ്ലാദേശ് ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം റൗണ്ടിൽ

Update: 2021-10-21 14:30 GMT
Advertising

ബംഗ്ലാദേശ് ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം റൗണ്ടിൽ കടന്നു. പപ്പുവ ന്യൂഗിനയയെ 84 റണ്ണിന് തകർത്താണ് ബംഗ്ലാദേശ് അവസാന 12 ൽ കടന്നത്. ബംഗ്ലാദേശ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പപ്പുവ ന്യൂഗിനിയ 97 റണ്ണിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ആറ് ഓവറിൽ 17 റണ്ണെടുക്കുന്നതിനിടെ പപ്പുവ ന്യൂഗിനിയയുടെ നാലുവിക്കറ്റുകൾ നഷ്ടമായി. വാലറ്റം നടത്തിയ പ്രകടനമാണ് പപ്പുവ ന്യൂഗിനിയയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് അർധസെഞ്ച്വറി നേടിയ മഹ്‌മൂദുല്ലയുടേയും 46 റണ്ണെടുത്ത ഷാകിബുൽ ഹസന്‍റേയും മികവിലാണ് 181 റണ്ണെടുത്തത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഷാകിബുൽ ഹസൻ ഒമ്പത് റൺ വിട്ട് നൽകി നാല് വിക്കറ്റും വീഴ്ത്തി. ഒന്നാം മത്സരത്തിൽ ദുര്‍ബലരായ സ്‌കോട്‌ലന്‍റിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ഇന്നത്തെ കളിയിൽ വിജയം അനിവാര്യമായിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സ്‌കോട്‌ലന്‍റും  ബംഗ്ലാദേശും രണ്ടാം റൗണ്ടിൽ കടന്നു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News