വനിത ഐ.പി.എൽ അടുത്ത വർഷം; നിലവിലെ ഫ്രാഞ്ചൈസികൾക്ക് മുൻഗണന
പുരുഷ ഐ.പി.എല്ലിലെ 10 ഫ്രാഞ്ചൈസികൾക്ക് ടീമുകളെ സ്വന്തമാക്കുന്ന കാര്യത്തിൽ പരിഗണന ലഭിച്ചേക്കും
അടുത്ത വര്‍ഷം മുതല്‍ വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ തത്വത്തില്‍ ധാരണയിലെത്തി. .ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നട്ടാത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. വനിത ഐ.പി.എല്ലിന് ജനറൽ ബോഡി അംഗീകാരം നൽകിയതായി ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി വ്യക്തമാക്കി.
പുരുഷ ഐ.പി.എല്ലിലെ 10 ഫ്രാഞ്ചൈസികൾക്ക് ടീമുകളെ സ്വന്തമാക്കുന്ന കാര്യത്തിൽ പരിഗണന ലഭിച്ചേക്കും. നിലവിൽ നാല് ഫ്രാഞ്ചൈസികൾ വനിത ഐ.പി.എല്ലിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നതായാണ് അറിവ്. വനിതാ ഐപിഎല്‍ തുടങ്ങാന്‍ വിമുഖത കാട്ടുന്ന ബിസിസിഐയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലും 2023ല്‍ വനിതാ ഐപിഎല്‍ തുടങ്ങുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
2018ലാണ് ആദ്യമായി ഐ.പി.എൽ വനിതകളുടെ ടി20 ചലഞ്ച് സംഘടിപ്പിച്ചത്. മൂന്ന് സീസണിൽ മത്സരങ്ങൾ നടത്തി. ട്രെയ്ൽബ്ലെയ്സെർസ്, സൂപ്പർനോവാസ്, വെലോസിറ്റി എന്നീ ടീമുകളാണ് ടി20 ചലഞ്ചറിൽ മാറ്റുരക്കുന്നത്. 2018ലും 2019ലും സൂപ്പർനോവാസാണ് കപ്പടിച്ചത്. 2020ൽ ട്രെയ്ൽബ്ലെയ്സെർസ് ജേതാക്കളായി. കോവിഡ് വ്യാപനം മൂലം 2021ൽ ടൂർണമെന്റ് നടത്തിയില്ല.
ഐപിഎൽ പതിനഞ്ചാം സീസണിന് ശനിയാഴ്ചയാണ് മുംബൈയിൽ തുടക്കമായി. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. 65 ദിവസം നീണ്ടുനില്‍ക്കുന്ന സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.