അലിയെ വരവേറ്റ് ചെന്നൈ ക്യാമ്പ്: കൈ കൊടുത്ത് ധോണി

ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മുഈൻ അലി ടീമിനൊപ്പം ചേര്‍ന്നു.

Update: 2022-03-28 13:34 GMT
Editor : rishad | By : Web Desk
Advertising

ഐപിഎല്ലില്‍ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മുഈൻ അലി കളിക്കും. ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മുഈൻ അലി ടീമിനൊപ്പം ചേര്‍ന്നു. താരത്തെ വരവേറ്റുള്ള വീഡിയോ ചെന്നൈ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചു. ധോണിയുള്‍പ്പെടെയുള്ള താരങ്ങള്‍ അലിയെ സ്വീകരിക്കുന്നത് കാണാം. 

വിസ വൈകിയതിനാൽ ആദ്യമത്സരത്തിന് മുൻപ് മുംബൈയിലെത്തിയെങ്കിലും മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീൻ നിബന്ധന കാരണം കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തില്‍ അലിക്ക് കളിക്കാനായിരുന്നില്ല. പുതിയ നായകന്‍ രവീന്ദ്ര ജഡേജക്ക് കീഴില്‍ ഇറങ്ങിയ മത്സരത്തിൽ ചെന്നൈ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ഇത്തവണത്തെ ഐപിഎല്‍ താരലലേത്തിന് മുമ്പ് ചെന്നൈ ഏഴ് കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറായ മുഈൻ അലി. 

വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള അലിയുടെ പ്രവേശം വൈകിയത്. കഴിഞ്ഞ ദിവസമാണ് വിസ സംബന്ധമായ കാര്യങ്ങള്‍ ക്ലിയറായത്. 'വിസ സംബന്ധമായ പേപ്പറുകള്‍ ലഭിച്ചുകഴിഞ്ഞെന്നും ഇന്ത്യയിലേക്ക് പോകാന്‍ തയ്യറായി നില്‍ക്കുകയാണെന്നും അലിയുടെ പിതാവ് മുനീർ അലി പ്രതികരിച്ചിരുന്നു.  നാലാഴ്ച മുമ്പ് അലി വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അലിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകിയത്. 

കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഏറ്റുമുട്ടിയ ചെന്നൈയും കൊല്‍ക്കത്തയും ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയെ പൂര്‍ണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുതിയ നായകനായ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കൊല്‍ക്കത്ത പുറത്തെടുത്തത്. എന്നാല്‍ ധോണി ഫോം വീണ്ടെടുത്തത് ചെന്നൈക്ക് ആശ്വാസമാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News