ഫാഫ് ഡുപ്ലെസിസിനെ മാർക്വീ താരമാക്കി ദക്ഷിണാഫ്രിക്കൻ ടി20ലീഗിലെ സി.എസ്.കെ ടീം

അഫ്ഗാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ, സൗത്ത് ആഫ്രിക്കൻ പേസർ കഗിസോ റബാദ, ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിങ്‌സ്റ്റൺ എന്നിവർ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്ടൗൺ ടീമിനായി കളിക്കും

Update: 2022-08-11 12:33 GMT
Advertising

മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിനെ മാർകീ താരമാക്കി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക(സി.എസ്.എ) ടി20ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചസി. ജോഹന്നസ്ബർഗ് കേന്ദ്രീകരിച്ച് കളിക്കുന്ന ഫ്രാഞ്ചസിയാണ് പ്രഥമ സി.എസ്.എ ടി20 ലീഗിൽ ഡുപ്ലെസിസിനെ മുന്നിൽനിർത്തുന്നത്. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച താരം 2011-2021 കാലയളവിൽ ചെറിയ ഇടവേള ഒഴിച്ചാൽ സി.എസ്.കെക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. 2016, 2017 വർഷങ്ങളിൽ ടീം സസ്‌പെൻഷൻ നേരിട്ടത് മൂലം ടൂർണമെൻറിലുണ്ടായിരുന്നില്ല. ബുധനാഴ്ചയായിരുന്നു ലീഗിലെ ആറുടീമിലേക്കും താരങ്ങളെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള അവസാന ദിവസം.

അഫ്ഗാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ, സൗത്ത് ആഫ്രിക്കൻ പേസർ കഗിസോ റബാദ, ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിങ്‌സ്റ്റൺ എന്നിവർ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്ടൗൺ ടീമിനായി കളിക്കും. ഇവർക്ക് പുറമേ ഡെവാൾഡ് ബ്രേവിസ്, സാം കരൺ എന്നിവരെയും എം.ഐ ക്യാപ്ടൗൺ ടീം നേരിട്ട് തിരഞ്ഞെടുത്തിരിക്കുകയാണ്.

2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് നടക്കുന്നത്. ടൂർണമെൻറിൽ ആകെയുള്ള ആറു ഫ്രാഞ്ചസികളും നേടി ഇന്ത്യൻ പ്രീമിയർ ലീഗ് ഉടമകൾ നേടിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആർ.പി.എസ്.ജി സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, സൺ ടിവി നെറ്റ്വർക് ലിമിറ്റഡ്, ചെന്നൈ സൂപ്പർ കിങ്സ് ലിമിറ്റഡ്, റോയൽ സ്പോർട്സ് ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു സപോർട്സ് എന്നിവയാണ് ഫ്രാഞ്ചസികൾ നേടിയിരുന്നത്. മുംബൈ ഇന്ത്യൻസിന്റെ ഉടമകളാണ് റിലയൻസ്. ആർപിഎസ്ജി ലഖ്നൗ സൂപ്പർ ജയൻറ്സിന്റെയും സൺ ടിവി സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഉടമസ്ഥരാണ്. റോയൽസ് സ്പോർട് ഗ്രൂപ്പ് രാജസ്ഥാൻ റോയൽസിനെയും ജെഎസ്ഡബ്ല്യു സ്പോർട്സ് ഡൽഹി ക്യാപിറ്റൽസിനെയുമാണ് നയിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് ലിമിറ്റഡ് പേര് സൂചിപ്പിക്കുന്നത് പോലെ ഐ.പി.എൽ ടീമായ ചെന്നൈയുടെ ഉടമകളാണ്.

ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ടി20 ലീഗിലെ ഫ്രാഞ്ചസി ഉടമകളുടെ വിവരം പുറത്തുവിട്ടിരുന്നത്. ഡെലോയിറ്റ് കോർപ്പറേറ്റ് ഫിനാൻസ് നിയന്ത്രിച്ച ലേലത്തിൽ 29 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. 10 വേദികളിൽ ഇഷ്ടമുള്ളത് ഇവർ തിരഞ്ഞെടുക്കാമായിരുന്നു. റിലയൻസ് ക്യാപ് ടൗണിലെ ന്യൂലാൻഡ്സ് ഹോം ഗ്രൗണ്ടായ ടീമിനെയാണ് നേടിയത്. സൺ ടിവി നെറ്റ്വർക് -ജെബർഹയിലെ സെൻറ് ജോർജ്സ് പാർക്, ചെന്നൈ -ജോഹന്നസ് ബർഗ് വാണ്ടറേഴ്സ്, റോയൽ സ്പോർട്സ് ഗ്രൂപ്പ്- പാളിലെ ബോളണ്ട് പാർക്, ജെഎസ്ഡബ്ല്യു സപോർട്സ്- പ്രിട്ടോറിയ സൂപ്പർസ്പോർട് പാർക്, ആർഎസ്പിജി- കിങ്സ്മീഡ് ഡർബൻ എന്നിങ്ങനെയുള്ള ടീമുകളെയാണ് തിരഞ്ഞെടുത്തത്.

CSK team in South Africa T20 League made Faf Duplessis the marquee player

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News