രക്ഷയില്ല; ജയത്തോടെ ബെൻസ്റ്റോക്കിനെ പറഞ്ഞയക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞില്ല, തോല്‍വി
ഇന്ത്യക്കെതിരായ പരമ്പര കൈവിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലും ഇംഗ്ലണ്ടിന് തോൽവി
ലണ്ടന്‍: ഇന്ത്യക്കെതിരായ പരമ്പര കൈവിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലും ഇംഗ്ലണ്ടിന് തോൽവി. ബെൻസ്റ്റോക്കിന്റെ അവസാന ഏകദിന മത്സരമായിരുന്നുവെങ്കിലും 62 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 333 എന്ന കൂറ്റൻ സ്‌കോർ. മറുപടി ബാറ്റിങിൽ 46.5 ഓവറിൽ ഇംഗ്ലണ്ട് ഓൾഔട്ട്.
സെഞ്ച്വറി നേടിയ വാൻഡർ ദസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി. 117 പന്തിൽ നിന്ന് 133 റൺസാണ് ദസൻ നേടിയത്. എയ്ഡൻ മർക്രാം (77), ജന്നെമാൻ മാലൻ(57)റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ജോണി ബെയ്ർസ്റ്റോ, ജോ റൂട്ട് എന്നിവർ അർധ സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിന് ലക്ഷ്യത്തിലെത്താനായില്ല. ബെയ്ർസ്റ്റോ (63), റൂട്ട് (86)ഉം റൺസെടുത്താണ് പുറത്തായത്. ജേസൺ റോയ് 43 റൺസെടുത്തു. എന്നാൽ പിന്നീട് വന്നവർക്കാർക്കും മികച്ച സ്കോറിലെത്താനായില്ല. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വെറും 12 റണ്ണില്‍ മടങ്ങി.
ആന്‍റിച്ച് നോര്‍ക്യ നാല് വിക്കറ്റ് വീഴ്‌ത്തി. അവസാന ഏകദിന ഇന്നിംഗ്‌സിലും ബെന്‍ സ്റ്റോക്‌സിന് തിളങ്ങാനായില്ല. അഞ്ച് റണ്‍സ് മാത്രമെ ബെന്‍സ്റ്റോക്കിന് നേടാനായുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ടും മുഈൻ അലിയും സാം കറനും ബ്രൈഡ ന്‍ കാര്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. റാസി വാൻഡർ ദസ്സനാണ് കളിയിലെ താരം.
11 പന്തുകളുടെ ആയുസെ ബെന്‍സ്റ്റോക്കിനുണ്ടായിരുന്നുള്ളൂ. ബൗണ്ടറിയൊന്നും നേടാനായില്ല. എയ്ഡന്‍ മര്‍ക്രാം ആണ് സ്റ്റോക്സിനെ പുറത്താക്കിയത്. പവലിയനിലേക്ക് മടങ്ങിയ സ്റ്റോക്സിനെ കാണികൾ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരം അറിയിച്ചു. നേരത്തെ മത്സരത്തിന്‍റെ തുടക്കത്തിലും സ്റ്റോക്സിന് താരങ്ങളും ആരാധകരും ആദരം അര്‍പ്പിച്ചിരുന്നു. ബെന്‍സ്റ്റോക്കിന്റെ സേവനം ഇനി ടി20, ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും.ഇംഗ്ലണ്ട് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളാണ് താരത്തെ ഏകദിനത്തില്‍ നിന്നും വിരമിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്നാണ് പറയപ്പെടുന്നത്.