ധവാൻ എവിടെ, മുറവിളി: ടീം ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് കടുപ്പമാകും

വിജയ് ഹസാരെ ട്രോഫിയിലെ റുതുരാജ് ഗെയ്‌ക്‌വാദിന്റെയും വെങ്കിടേഷ് അയ്യരുടെയും മികച്ച ഫോമാണ് ശിഖര്‍ധവാന്റെ കാര്യം സംശയത്തിലാക്കുന്നത്. ശിഖര്‍ധവാനായി ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

Update: 2021-12-13 11:28 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീം ഇന്ത്യയുടെ ഏകദിന ടീമിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ധവാന്റെ കാര്യം സംശയത്തില്‍. വിജയ് ഹസാരെ ട്രോഫിയിലെ റുതുരാജ് ഗെയ്‌ക്‌വാദിന്റെയും വെങ്കിടേഷ് അയ്യരുടെയും മികച്ച ഫോമാണ് ശിഖര്‍ധവാന്റെ കാര്യം സംശയത്തിലാക്കുന്നത്. ശിഖര്‍ധവാനായി ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

വിദേശ രാജ്യങ്ങളില്‍ ടീമിന് വേണ്ടിയുള്ള ധവാന്റെ പ്രകടനം എല്ലായ്പ്പോഴും മികച്ചതാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് ഉടമയായ ഗെയ്ക്വാദ് വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമിലാണ്. തുടർച്ചയായി മൂന്ന് സെഞ്ച്വറികളാണ് അദ്ദേഹം അടിച്ചത്. ഋതുരാജിന് പുറമെ കെകെആർ താരം വെങ്കടേഷ് അയ്യരും ഏകദിന ടീമിലേക്ക് വിളി കാത്തിരിക്കുകയാണ്. 

ഹാർദിക് പാണ്ഡ്യ ഇല്ലാത്തതിനാൽ ഓൾറൌണ്ടറുടെ റോളിൽ വെങ്കടേഷ് തന്നെയാവും ഉണ്ടാവുക. വിജയ് ഹസാരെ ട്രോഫിയിൽ 2 സെഞ്ച്വറികളും ഒരു അർധശതകവും വെങ്കടേഷ് നേടി. മികച്ച ബോളിങ് പ്രകടനവും നടത്തുന്നുണ്ട്. മധ്യപ്രദേശിന് വേണ്ടിയാണ് വെങ്കടേഷ് കളിക്കുന്നത്. 2022 ടി20 ലോകകപ്പും 20123ലെ ഏകദിന ലോകകപ്പും മുന്നിൽ കണ്ടായിരിക്കും ഇന്ത്യ ഇനിയുള്ള പരമ്പരകൾക്ക് ടീമിനെ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2022 ജനുവരി 19 നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ ഏകദിനമാവുമിത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News