ആസ്‌ത്രേലിയ, പാകിസ്താൻ... ഏകദിന ലോകകപ്പിലെ മികച്ച നാലു ടീമുകളെ തിരഞ്ഞെടുത്ത് മഗ്രാത്ത്
ടൂർണമെൻറിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കേയാണ് താരത്തിന്റെ നിരീക്ഷണം
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനെത്തുന്ന മികച്ച നാലു ടീമുകളെ തിരഞ്ഞെടുത്ത് മുൻ ആസ്‌ത്രേലിയൻ താരം ഗ്ലെൻ മഗ്രാത്ത്. ടൂർണമെൻറിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കേയാണ് താരത്തിന്റെ നിരീക്ഷണം. ആസ്‌ത്രേലിയ, പാകിസ്താൻ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ ടീമുകളെയാണ് മഗ്രാത്ത് മികച്ച നാലു ടീമുകളായി തിരഞ്ഞെടുക്കുന്നത്. ആസ്‌ത്രേലിയയെ ആദ്യ നാലിൽ ഉൾപ്പെടുത്തുന്നതിൽ നിങ്ങൾ അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ലെന്നും ഇന്ത്യ അവർക്ക് പരിചിതമായ സാഹചര്യത്തിലാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടും പാകിസ്താനും മികച്ച രീതിയിലാണ് കളിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടാണ് നിലവിലെ ലോകകപ്പ് ജേതാക്കൾ. അതിന് മുമ്പ് 2015ൽ ആസ്‌ത്രേലിയയും 2011ൽ ഇന്ത്യയുമാണ് ലോകകിരീടം ചൂടിയത്. 1992ൽ മാത്രമാണ് പാകിസ്താൻ ലോക ചാമ്പ്യന്മാരായത്. 2011ൽ സ്വന്തം മണ്ണിൽ കിരീടം നേടിയ ഇന്ത്യയ്ക്ക് ഇക്കുറിയും നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യമുണ്ട്. എന്നാൽ പരിക്കേറ്റ ചില താരങ്ങളുടെ സാന്നിധ്യം ടീമിനെ വലയ്ക്കുന്നുണ്ട്. ഒക്‌ടോബർ എട്ടിന് ചെന്നൈയിൽ വെച്ച് ആസ്‌ത്രേലിയയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Glenn McGrath picks the best four teams of the ODI World Cup