'പെർത്ത് ജയത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി ഗംഭീർ'; വ്യക്തിപരമെന്ന് വിശദീകരണം

ഡിസംബർ ആറിന് അഡ്‌ലൈഡിൽ പകലും രാത്രിയുമായാണ് അടുത്ത ടെസ്റ്റ് മത്സരം

Update: 2024-11-26 14:09 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അഡ്ലെയ്ഡ്: പെർത്തിൽ ആസ്‌ത്രേലിയക്കെതിരെ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങുന്നു. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് താരം മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ ഗംഭീർ ബിസിസിഐയുടെ അനുമതി തേടിയിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ രണ്ടാം ടെസ്റ്റിന് മുൻപായി ഗംഭീർ മടങ്ങിയെത്തും.

ഡിസംബർ ആറിന് അഡ്‌ലൈഡിലാണ് ഇന്ത്യ, ഓസീസ് ഡേ-നൈറ്റ് ടെസ്റ്റ് ആരംഭിക്കുക. ഇതിന് മുൻപായി ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി പരിശീലന മത്സരം കളിക്കും. ശനിയാഴ്ചയാണ് ദ്വിദിന പരിശീലന മത്സരം തുടങ്ങുക. എന്നാൽ ഈ ടെസ്റ്റിൽ ഗംഭീർ ടീമിനൊപ്പമുണ്ടാകില്ല. ഡിസംബർ മൂന്നിന് മാത്രമാകും മടങ്ങിയെത്തുക.

ഗംഭീറിന്റെ അഭാവത്തിൽ ഇന്ത്യൻ ടീം സഹ പരിശീലകരായ അഭിഷേക് നായരും റയാൻ ടെൻ ഡോസ്‌ടെ, ബൗളിങ് കോച്ച് മോണി മോർക്കലും, ബൗളിങ് കോച്ച് ടി ദിലീപും ട്രെയിനിങ് സെഷന് നേതൃത്വം നൽകും. ആദ്യ ടെസ്റ്റിനില്ലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ നേരത്തെ ടീമിനൊപ്പം ചേർന്നിരുന്നു.  പെർത്ത് ടെസ്റ്റിൽ 295 റൺസിൻറെ വമ്പൻ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 1-0ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ പരമ്പര 4-0 മാർജിനിലെങ്കിലും ഇന്ത്യക്ക് ജയിക്കണം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News