സച്ചിനും സഹറാനും കസറി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോക കപ്പ് ഫൈനലിൽ

ഇന്ത്യക്കായി സച്ചിൻദാസ്(96), ക്യാപ്റ്റൻ ഉദയ് സഹറാൻ(81) എന്നിവർ മികച്ച പ്രകടനം നടത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരുടേയും 171 റൺസ് കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്.

Update: 2024-02-06 16:19 GMT
Editor : Sharafudheen TK | By : Web Desk
Advertising

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 48.5 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി സച്ചിൻദാസ്(96), ക്യാപ്റ്റൻ ഉദയ് സഹറാൻ(81) എന്നിവർ മികച്ച പ്രകടനം നടത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരുടേയും 171 റൺസ് കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്. ക്യാപ്റ്റൻ സഹറാനാണ് മാൻഓഫ്ദി മാച്ച്.

ദക്ഷിണാഫ്രിക്കൻ വിജയലക്ഷ്യം നേരിടാനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തിൽതന്നെ ഓപ്പണർ ആദർശ് സിങിനെയും നാല് റൺസെടുത്ത ഫോമിലുള്ള മുഷീർ ഖാനെയും നഷ്ടമായി. ഇതോടെ ഇന്ത്യ 8-2 എന്ന വൻ തകർച്ച നേരിട്ടു. ഒൻപതാം ഓവറിൽ 12 റൺസെടുത്ത അർഷിൻ കുൽകർണിയുടെ വിക്കറ്റും വീണു. എന്നാൽ നാലാം വിക്കറ്റിൽ സച്ചിൻ-സഹറാൻ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

വിജയ തീരമെത്തിച്ച ശേഷം സച്ചിൻ ക്വീന മപാഖയുടെ പന്തിൽ ഡേവിഡ് ടീഗറിന് ക്യാച്ച് നൽകി പുറത്തായെങ്കിലും ഉദയ് സഹറാൻ ക്യാപ്റ്റൻ റോൾ ഭംഗിയാക്കി. ദക്ഷിണാഫ്രിക്കക്കായി പേസ്‌ബോളർ മപാക മൂന്ന് വിക്കറ്റ് നേടി. അവസാന ഓവറുകൾ തുരുതുരാവിക്കറ്റുകൾ വീണെങ്കിലും രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യത്തിലേക്കെത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ ആതിഥേയരെ മൂന്ന് വിക്കറ്റ് നേടിയ രാജ് ലിംബാനിയാണ് തകർത്തത്. ല്വാൻ-ഡ്രേ പ്രിടോറ്യൂസ് (76), റിച്ചാർഡ് സെലറ്റ്സ്വാനെ (64) എന്നിവരുടെ ഇന്നിംഗ്സുകളാണ് പ്രോട്ടീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മുഷീർ ഖാൻ രണ്ട് വിക്കറ്റ് നേടി. ആദ്യ പത്ത് ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്കായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News