സഞ്ജുവിനെ നിലനിർത്തി: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍.

Update: 2022-07-30 15:09 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. ഓഗസ്റ്റ് 18 മുതൽ ഹരാരെയിലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. പരിക്കിനെ തുടർന്ന് ഏറെകാലം വിശ്രമത്തിലായിരുന്ന ഓൾറൗണ്ടർ ദീപക് ചാഹർ ടീമിലേക്ക് തിരികെ എത്തി. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി.

3 ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, കുൽദീപ് യാദവ്. പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

അതേസമയം പരമ്പരയിലെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. 68 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്ററ്റിന്‍ഡീസിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയിയും രവി ചന്ദ്ര അശ്വിനും അര്‍ഷദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

Summary-India Squad For Zimbabwe ODIs: Shikhar Dhawan To Lead, Deepak Chahar Returns From Injury

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News