അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം; മാർക്ക് വുഡ് മടങ്ങിയെത്തി, നൂറാം മത്സരം കളിക്കാൻ ബെയിസ്‌റ്റോ

ഇന്ത്യയുടെ അന്തിമ ഇലവനെ നാളെ മത്സരത്തിന് മുൻപ് മാത്രമാകും പ്രഖ്യാപിക്കുക.

Update: 2024-03-06 09:47 GMT
Editor : Sharafudheen TK | By : Web Desk
Advertising

ധരംശാല: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ധരംശാല ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസർ ഒലീ റോബിൻസണിന് പകരം മാർക്ക്‌വുഡ് അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. ആദ്യ ടെസ്റ്റ് ജയിച്ച ത്രീലയൺസ് അവസാന മൂന്നിലും പരാജയപ്പെട്ടിരുന്നു. ഇതോടെ പരമ്പര നേരത്തെതന്നെ (3-1) ഇന്ത്യ സ്വന്തമാക്കി. സന്ദർശക നിരയിൽ ജോണി ബെയിസ്‌റ്റോ നൂറാം ടെസ്റ്റ് കളിക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ അശ്വിന്റെ നൂറാം ടെസ്റ്റിനും ഹിമാചലിലെ സ്‌റ്റേഡിയം വേദിയാകും.

  അതേസമയം, അഞ്ചാം ടെസ്റ്റിനായി ഒരുക്കിയ പിച്ച് സ്പിന്നിനെ തുണക്കുന്നതാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നാലു ടെസ്റ്റുകൾക്ക് വേദിയായ ഹൈദരാബാദ്, വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി എന്നിവിടങ്ങളിലെല്ലാം സ്പിൻ ബൗളർമാരെ തുണക്കുന്ന പിച്ചാണ് തയാറാക്കിയിരുന്നത്.  ഇന്ത്യയുടെ അന്തിമ ഇലവനെ നാളെ മത്സരത്തിന് മുൻപ് മാത്രമാകും പ്രഖ്യാപിക്കുക. മത്സരത്തിൽ ടോസ് നിർണായകമാകും.

ഇംഗ്ലണ്ട് ടീം: സാക് ക്രാവ്‌ലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്്, ജോ റൂട്ട്്, ജോണി ബെയിസ്‌റ്റോ, ബെൻ സ്‌റ്റോക്‌സ്(ക്യാപ്റ്റൻ), ബെൻ ഫോക്‌സ്, ടോം ഹാർട്‌ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ, ഷുഐബ് ബഷീർ

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News