തകർത്തടിച്ച് അജിനാസും സൽമാനും; കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റിന് ആദ്യ ജയം

ജയത്തോടെ പോയന്റ് ടേബിളിൽ കാലിക്കറ്റ് നാലാം സ്ഥാനത്തേക്കുയർന്നു.

Update: 2024-09-04 15:24 GMT
Editor : Sharafudheen TK | By : Sports Desk
Advertising

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് 39 റൺസ് വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തകർത്താണ് കെ.എസി.എല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കൊച്ചിയുടെ പോരാട്ടം 157ൽ അവസാനിച്ചു.

അർധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ എം അജിനാസിന്റേയും (39 പന്തിൽ 57) സൽമാൻ നിസാറിന്റേയും (38 പന്തിൽ 55) മികവിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച അഫ്‌സൽ 19 പന്തിൽ 37 റൺസ് നേടി. മറുപടി ബാറ്റിങിൽ ബ്ലൂ ടൈഗേഴ്‌സിന് ബാറ്റിങ് തകർച്ച നേരിട്ടു.

34 പന്തിൽ 45 റൺസെടുത്ത ഷോൺ റോജറാണ് ടോപ് സ്‌കോറർ. കാലിക്കറ്റിനായി അഖിൽ സ്‌കറിയ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ പോയന്റ് ടേബിളിൽ കാലിക്കറ്റ് നാലാം സ്ഥാനത്തേക്കുയർന്നു. കൊച്ചിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News