പഞ്ചാബിന് ലിവിങ്സ്റ്റണിലൂടെ തിരിച്ചടി: ആദ്യ മത്സരങ്ങൾ നഷ്ടമാകും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതുവരെ താരത്തിന് അനുമതി ലഭിച്ചിട്ടില്ല

Update: 2023-03-30 05:19 GMT
Editor : rishad | By : Web Desk
ലിയാം ലിവിങ്സ്റ്റണ്‍
Advertising

ലണ്ടന്‍: ഇംഗ്ലണ്ട് വെടിക്കെട്ട് വീരന്‍ ലിയാം ലിവിംഗ്‌സ്റ്റണ് പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതുവരെ താരത്തിന് അനുമതി ലഭിച്ചിട്ടില്ല. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ഇപ്പോഴും താരം മോചിതനാകാത്തതാണ് വരവ് നീളാൻ കാരണം.

ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ മത്സരം. ഗുവാഹത്തിയില്‍ ഏപ്രില്‍ അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിന് എതിരായ രണ്ടാം മത്സരത്തിന് മുമ്പ് ലിവിംഗ്സ്റ്റണ്‍ സ്‌ക്വാഡിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ 182.08 സ്ട്രൈക്ക്‌‌റേറ്റോടെ ലിയാം ലിവിംഗ്‌സ്റ്റണ്‍ 437 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

2023ലെ ഐ‌.പി‌.എൽ മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോണി ബെയർ‌സ്റ്റോ പുറത്തായി ദിവസങ്ങൾക്ക് ശേഷമാണ് ലിവിങ്സ്റ്റണിന്റെ പരിക്ക് വാര്‍ത്തയും വരുന്നത്. ഏപ്രിൽ ഒന്നിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് പഞ്ചാബിന്റെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ പേസർ കഗിസോ റബാഡയുടെ സേവനവും പഞ്ചാബിന് നഷ്ടമാകും. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം കഴിഞ്ഞ് ഏപ്രിൽ 3 ന് മാത്രമേ ഫാസ്റ്റ് ബൗളർ ഇന്ത്യയിൽ എത്തുകയുള്ളൂ.

അതേസമയം വൻ ആവേശത്തോടെയാണ് പതിനാറാം സീസൺ ഐ.പി.എല്ലിനെ സ്വീകരിക്കാൻ കാണികൾ തയ്യാറെടുക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഹോം, എവെ മത്സരങ്ങൾ കൂടി തിരിച്ചെത്തുന്നു എന്നതുൾപ്പെടെ ഒത്തിരി പ്രത്യേകതകൾ പുതിയ ഐപിഎല്ലിനുണ്ട്. എന്നാൽ അടുത്തിടെ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നം ആരോഗ്യപ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് ബി.സി.സി.ഐ അധികൃതർ വ്യക്തമാക്കുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News