രോഹിതും ഇഷൻ കിഷനും നാളെ ഇംഗ്ലണ്ടിലേക്ക്

മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇരുവരുടേയും ഐപിഎൽ കളികൾ ഇന്നലെ ഗുജറാത്തിനോടുള്ള തോൽവിയോടെ അവസാനിച്ചിരുന്നു.

Update: 2023-05-27 14:35 GMT
Rohit and Ishan Kishan to England tomorrow for World Test Championship
AddThis Website Tools
Advertising

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ നായകൻ രോഹിത് ശർമയും ഇഷൻ കിഷനും നാളെ ഇംഗ്ലണ്ടിലേക്ക്. മുംബൈ ഇന്ത്യൻസ് താരങ്ങളായ ഇരുവരുടേയും ഐപിഎൽ കളികൾ ഇന്നലെ ഗുജറാത്തിനോടുള്ള തോൽവിയോടെ അവസാനിച്ചിരുന്നു.

കളി കഴിഞ്ഞ ശേഷം രോഹിതും സൂര്യകുമാർ യാദവും ഇന്ന് പുലർച്ചെ നാലോടെയും ഇഷൻ കിഷൻ 11 മണിയോടെയും അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. ഇവിടെ നിന്നാവും രോഹിതും ഇഷനും ഇംഗ്ലണ്ടിലക്ക് പുറപ്പെടുക.

അതേസമയം, രോഹിതും ഇഷനും ഞായറാഴ്ച അതിരാവിലെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. സൂര്യകുമാർ പ്രധാന ടീമിൽ ഇല്ലാത്തതിനാൽ അടുത്ത ഏതെങ്കിലും ദിവസം പോവാനാണ് സാധ്യത.

ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫെയർ പോരാട്ടത്തിൽ ഇടത് കണ്ണിന് പരിക്കേറ്റ ഇഷൻ കളിയിൽ ബാറ്റ് ചെയ്തിരുന്നില്ല. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഇം​ഗ്ലണ്ടിലേക്കുള്ള യാത്ര.

അതേസമയം, ഐപിഎൽ പ്ലേ ഓഫിൽ ഇടം നേടാത്ത മറ്റ് ടീമുകളുടെ ഭാഗമായിരുന്ന കളിക്കാരും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഇതിനകം ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങൾ ചാമ്പ്യൻഷിപ്പിനായി പരിശീലനംം ആരംഭിച്ചകഴിഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News