വിക്കറ്റ് കീപ്പറുടെ റോളിൽ സർഫറാസ് ഖാൻ; പന്ത് കൈവിട്ടതോടെ 'കൈവെച്ച്' രോഹിത് ശർമ-വീഡിയോ

ഋഷഭ് പന്തിന് പകരക്കാരനായാണ് സർഫറാസ് എത്തിയത്.

Update: 2024-12-01 10:16 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കാൻബറ: ഇന്ത്യയും ആസ്‌ത്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും തമ്മിലുള്ള പരിശീലന മത്സരത്തിനിടെ വിക്കറ്റ് കീപ്പറായി അരങ്ങേറി സർഫറാസ് ഖാൻ. മത്സരത്തിനിടെ ഋഷഭ് പന്ത് ഗ്രൗണ്ട് വിട്ടതോടെയാണ് ഗ്ലൗ അണിയാനുള്ള ഭാഗ്യം സർഫാസിന് കൈവന്നത്. കെ.എൽ രാഹുൽ ഗ്രൗണ്ടിലുണ്ടായിട്ടും യുവതാരത്തെ വിക്കറ്റ് കീപ്പറുടെ റോൾ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ മത്സരത്തിനിടെ ഹർഷിത് റാണ എറിഞ്ഞ 23ാം ഓവറിൽ പന്ത് കൈപിടിയിലൊതുക്കുന്നതിൽ താരത്തിന് പിഴവ് സംഭവിച്ചു. പിന്നാലെ ആദ്യ സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ സർഫാസിന്റെ മുതുകക്ക് ഇടിക്കുകയായിരുന്നു. രസകരമായ ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ക്യാപ്റ്റിന്റെ ഇടി കിട്ടയ സർഫാസിന് പോലും ഈ നിമിഷം ചിരിയടക്കാനായില്ല.

മത്സരത്തിൽ ടോസ് നേടിയി ഇന്ത്യ പ്രൈം മിനിസ്റ്റേഴ്‌സ ഇലവനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രാത്രിയും പകലുമായി നടക്കുന്ന പരിശീലന മത്സരത്തിൽ തുടക്കത്തിൽ ഋഷഭായിരുന്നു കീപ്പറുടെ റോളിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ പോലും കീപ്പറായി അധികം കണ്ടിട്ടില്ലാത്ത സർഫറാസ് ക്യാപ്്റ്റന്റെ നിർദേശാനുസരണം വിക്കറ്റിന് പിറകിൽ നിൽക്കുകയായിരുന്നു. മത്സരത്തിൽ ഓസീസ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ 240 റൺസിന് ഇന്ത്യ ഓൾഔട്ടാക്കി.

ഹർഷിത് റാണയുടെ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ആറു പന്തിനിടെ നാല് വിക്കറ്റ് വീഴ്ത്തിയാണ് യുവതാരം ഓസീസ് മുൻനിരയെ തകർത്തത്. വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡിൽ തുടങ്ങുന്നത്. പരമ്പരയിലെ ഏക ഡെ നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News