രോഹിത് തിരിച്ചെത്തി: വിൻഡീസിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു. ഫിറ്റ്‌നസ് വീണ്ടെടുത്ത രോഹിത് ശര്‍മയാണ് രണ്ടു ടീമുകളെയും നയിക്കുക.
റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഹർഷൽ പട്ടേലിനെ ടി20 ടീമിൽ പരിഗണിച്ചപ്പോൾ ഡൽഹി ക്യാപിറ്റൽസ് പേസർ ആവേശ് ഖാനെ ട്വന്റി20, ഏകദിന ടീമുകളിൽ ഉൾപ്പെടുത്തി.
വിന്‍ഡീസിനെതിരെ മൂന്നു വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. മല്‍സരങ്ങള്‍ അഹമ്മദാബാദിലാണ്. ടി20 പരമ്പരയ്ക്കു വേദിയാവുക കൊല്‍ത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ കളിക്കില്ല. രണ്ടാം ഏകദിനം മുതലാണ് അദ്ദേഹം ടീമിനൊപ്പം ചേരുക. ആര്‍. അശ്വിനെ രണ്ട് ടീമുകളിലേക്കും പരിഗണിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ അശ്വിനായിരുന്നില്ല.
ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയും പരിഗണിച്ചിട്ടില്ല. അക്ഷര്‍ പട്ടേല്‍ ടി20 പരമ്പരയില്‍ മാത്രമേ കളിക്കുകയുള്ളൂ. ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഭുവനേശ്വർ കുമാറിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. താരത്തെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ നിലനിർത്തി. വെങ്കടേഷ് അയ്യരെ ടി20 ടീമില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഏകദിനത്തില്‍ പകരം ദീപക് ഹൂഡയ്ക്കാണ് അവസരം ലഭിച്ചത്.
ODI squad: Rohit Sharma (Captain), KL Rahul (Vice-captain), Ruturaj Gaikwad, Shikhar Dhawan, Virat Kohli, Surya Kumar Yadav, Shreyas Iyer, Deepak Hooda, Rishabh Pant (wicket-keeper), Deepak Chahar, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Washington Sundar, Ravi Bishnoi, Mohd. Siraj, Prasidh Krishna, Avesh Khan
T20I squad: Rohit Sharma (Captain), KL Rahul (Vice-captain), Ishan Kishan, Virat Kohli, Shreyas Iyer, Surya Kumar Yadav, Rishabh Pant (wicket-keeper), Venkatesh Iyer, Deepak Chahar, Shardul Thakur, Ravi Bishnoi, Axar Patel, Yuzvendra Chahal, Washington Sundar, Mohd. Siraj, Bhuvneshwar Kumar, Avesh Khan, Harshal Patel.