രോഹിതിന് പരിക്ക്, പരമ്പര നഷ്ടമായേക്കും; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈയിൽ നടക്കുന്ന പരിശീലനത്തിനിടെയാണ് രോഹിതിന് പരിക്കേൽക്കുന്നത്. താരത്തിന്റെ കൈക്കാണ് പരിക്ക്. പകരക്കാരനായി ഇന്ത്യയുട എ ടീം നായകൻ പ്രിയങ്ക് പാഞ്ചാലിനെ ടീമിലെക്ക് വിളിച്ചിട്ടുണ്ട്.

Update: 2021-12-13 13:41 GMT
Editor : rishad | By : Web Desk
Advertising

നായകസ്ഥാനം സംബന്ധിച്ച വിവാദങ്ങൾ ഒരു ഭാഗത്ത് നിറയവെ ഇന്ത്യയുടെ പുതിയ ഏകദിന നായകനും ടെസ്റ്റ് ഉപനായകനുമായ രോഹിത് ശർമ്മക്ക് പരിക്ക്. മുംബൈയിൽ നടക്കുന്ന പരിശീലനത്തിനിടെയാണ് രോഹിതിന് പരിക്കേൽക്കുന്നത്. താരത്തിന്റെ കൈക്കാണ് പരിക്ക്. പകരക്കാരനായി ഇന്ത്യയുടെ 'എ' ടീം നായകൻ പ്രിയങ്ക് പാഞ്ചാലിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്കേൽക്കുന്നത്. അതേസമയം രോഹിതിന്റെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ടീം ഫിസിയോ താരത്തെ പരിശോധിച്ച് വരികയാണ്. അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പര തന്നെ രോഹിതിന് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതുകൊണ്ടാണ് പകരക്കാരനെ ഉടൻ തന്നെ ടീമിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയുട 'എ' ടീമിനെതിരായ മത്സരത്തിൽ പ്രിയങ്ക് പാഞ്ചാൽ 96 റൺസ് നേടിയിരുന്നു.

ഈ മികവാണ് താരത്തെ ഇന്ത്യയുടെ സീനിയർ ടീമിലെത്തിച്ചത്. ഈ മാസം 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അരങ്ങേറും. അതേസമയം ഏകദിനത്തില്‍ നിന്നും കോഹ്‌ലിയുടെ നായകസ്ഥാനം നീക്കിയതിനെതിരെ രൂക്ഷവിമര്‍ശവുമായി താരത്തിന്റെ ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയത് കോഹ്‌ലിയെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും രാജ്കുമാർ ശർമ പറഞ്ഞു.

പിന്നാലെ ഇന്ത്യൻ ടീമിന്റെ ഏകദിന നായകന്‍ എന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ നേട്ടങ്ങള്‍ പറഞ്ഞ് ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ രോഹിത് ശർമ്മ രംഗത്ത് എത്തിയിരുന്നു. മികച്ച രീതിയിലാണ് കോഹ്‌ലി ടീമിനെ കൊണ്ടുപോയതെന്നും ഇനിയൊരിക്കലും തിരിഞ്ഞുനോക്കാൻ കഴിയാത്ത നിലയില്‍ ടീമിനെ എത്തിച്ചാണ് അദ്ദേഹം നായകസ്ഥാനം ഒഴിയുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News