ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം

ഖത്തര്‍ പ്രധാനമന്ത്രിയുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തി

Update: 2022-06-06 10:09 GMT
Advertising

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം. ഖത്തര്‍ പ്രധാനമന്ത്രിയുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. പിതാവ് അമീറുമായി ഫോണിലും സംസാരിച്ചു ഇന്നലെ രാത്രിയോടെ ഖത്തറിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനും സംഘത്തിനും ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഇന്ത്യന്‍ സംഘത്തെ സ്വീകരിച്ചു, ഇന്ന് രാവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ഖുവാരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമായി ഫോണിലും വെങ്കയ്യനായിഡു ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. വിവിധ മേഖലകളില്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ഊഷ്മളമാക്കും. ഖത്തറിലെ ഇന്ത്യന്‍ വ്യാപാര-വ്യവസായ പ്രതിനിധി ഫോറത്തിലും ഉപരാഷ്ട്രപതി പങ്കെടുത്തു.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News