വിരാട് കോഹ്‍ലി ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ; പുതിയ റെക്കോർഡ്

ആസ്ത്രേലിയൻ ക്യാപ്റ്റൻ ​പാറ്റ് കമ്മിൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ

Update: 2024-01-25 14:43 GMT
Advertising

2023ലെ ഏകദിന ക്രിക്കറ്റ് താരമായി വിരാട് കോഹ്‍ലിയെ ഐസിസി തെരഞ്ഞെടുത്തു. നാല് തവണ ഈ പുരസ്കാരം നേടിയ കോഹ്‍ലി പുതിയ റെക്കോർഡാണ് സ്വന്തമാക്കിയത്. 2012, 2017, 2018 വർഷങ്ങളിലും  കോഹ്‍ലിയായിരുന്നു ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ.

2023ൽ 27 മത്സരങ്ങളിൽനിന്നായി 1377 റൺസാണ് താരം നേടിയത്. കഴിഞ്ഞവർഷം നടന്ന ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് കോഹ്ലിയായിരുന്നു. 765 റൺസാണ് അടിച്ചെടുത്തത്. കൂടാതെ 50 ഏകദിന സെഞ്ച്വറി എന്ന റെക്കോർഡും കഴിഞ്ഞവർഷം സ്വന്തമാക്കി.

ലോകകപ്പിൽ ആസ്‌ത്രേലിയക്ക് കിരീടം നേടിക്കൊടുത്ത നായകൻ പാറ്റ് കമ്മിൻസ് 2023ലെ മികച്ച പുരുഷ താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി കരസ്ഥമാക്കി.

ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ ട്വന്റി20 താരമായി തെരഞ്ഞെടുത്തു. ആസ്ത്രേലിയയുടെ ഉസ്മാൻ ഖാജയാണ് മികച്ച ടെസ്റ്റ് താരം. ന്യൂസിലാൻഡിന്റെ രചിൻ രവീന്ദ്രയെ എമർജിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News