'ജോര്‍ജിന്യോ ബാളന്‍ ഡോര്‍ അര്‍ഹിക്കുന്നു'; തോമസ് തുഷല്‍
വ്യക്തിഗതമായ നേട്ടങ്ങളില്‍ വിശ്വാസമില്ലെങ്കിലും ഈ വര്‍ഷം ബാളന്‍ ഡോര്‍ നേടാന്‍ എന്തുകൊണ്ടും യോഗ്യന്‍ ജോര്‍ജിന്യോ ആണെന്ന് തുഷല്‍ കൂട്ടിച്ചേര്‍ത്തു
ഇറ്റാലിയന്‍ താരം ജോര്‍ജിന്യോ ബാളന്‍ ഡോര്‍ അര്‍ഹിക്കുന്നുവെന്ന് ചെല്‍സിയുടെ പരിശീലകന്‍ തോമസ് തുഷല്‍. വ്യക്തിഗതമായ നേട്ടങ്ങളില്‍ വിശ്വാസമില്ലെങ്കിലും ഈ വര്‍ഷം ബാളന്‍ ഡോര്‍ നേടാന്‍ എന്തുകൊണ്ടും യോഗ്യന്‍ ജോര്‍ജിന്യോ ആണെന്ന് തുഷല്‍ കൂട്ടിച്ചേര്‍ത്തു.
വളരെ ഇന്റലിജന്റായ താരമാണ് ജോര്‍ജിന്യോ, അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തുഷല്‍ പറഞ്ഞു. ചെല്‍സിക്ക് ഒപ്പം ചാമ്പ്യന്‍സ് ലീഗും ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും നേടിയ ജോര്‍ജിന്യോ അടുത്ത ബാളന്‍ ഡോറിനായി പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ പ്രമുഖനാണ്. കിരീടങ്ങളുടെ എണ്ണമെടുത്താല്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് ജോര്‍ജിന്യോ പറയുകയും ചെയ്തിരുന്നു.
ഈ വര്‍ഷത്തെ ബാളന്‍ ഡോര്‍ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കാനായി ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക പ്രഖ്യാപിച്ച 30 അംഗ അന്തിമ പട്ടിക ഇങ്ങനെ:
1.സീസര്‍ അസ്പലിക്യൂറ്റ
2.നിക്കോലോ ബരേല
3.കരിം ബെന്‍സീമ
4.ലിയാനാര്‍ഡോ ബൊനൂച്ചി
5.ജിയോര്‍ജിയോ ചെല്ലിനി
6.കെവിന്‍ ഡിബ്രുയിന്‍
7.റൂബന്‍ ഡിയാസ്
8.ജിയാലൂജി ഡൊന്നുറാമ്മ
9.ബ്രൂണോ ഫെര്‍ണാണ്ടസ്
10.ഫില്‍ ഫോഡന്‍
11.എര്‍ലിംങ് ഹാളണ്ട്
12.ജോര്‍ജിനോ
13.ഹാരി കെയ്ന്‍
14.എന്‍ഗോളോ കാന്റെ
15.സിമോണ്‍ കെജര്‍
16.റൊബേര്‍ട്ട് ലെവന്റോസ്‌കി
17.റൊമേലു ലുക്കാക്കു
18.റിയാദ് മെഹറെസ്
19.ലൗതാരോ മാര്‍ട്ടിനസ്
20.കിലിയന്‍ എംബാപ്പെ
21.ലയണല്‍ മെസി
22.ലൂക്കാ മോഡ്രിച്ച്
23.ജെറാദ് മൊറേനോ
24.മാസണ്‍ മൗണ്ട്
25.നെയ്മര്‍
26.പെഡ്രി
27.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
28.മുഹമ്മദ് സലാഹ്
29.റഹീം സ്റ്റെര്‍ലിങ്
30.ലൂയിസ് സുവാരസ്