പെറുവിനെ തകര്‍ത്ത് കോപ്പയിലെ മൂന്നാമന്മാരായി കൊളംബിയ

ഇന്‍ജുറി ടൈമില്‍ വിജയ ഗോള്‍ നേടിയ ഡിയാസ് കൊളംബിയക്ക് മൂന്നാം സ്ഥാനം ഉറപ്പിച്ചുകൊടുക്കുകയായിരുന്നു

Update: 2021-07-10 07:12 GMT
Editor : Roshin | By : Web Desk
Advertising

കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം പിടിച്ചടക്കി കൊളംബിയ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയയുടെ വിജയം. ലൂയിസ് ഡിയാസ് ഇരട്ട ഗോളുമായി തിളങ്ങി. ഇന്‍ജുറി ടൈമിലായിരുന്നു കൊളംബിയയുടെ വിജയം കുറിച്ച ഡിയാസിന്‍റെ രണ്ടാം ഗോള്‍.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് യോഷിമിര്‍ യോടുണിലൂടെ പെറുവാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയ ഗോള്‍ മടക്കി. നാല്‍പത്തിയൊമ്പതാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ കൊളംബിയക്കായി ഗോള്‍ നേടിയത്.

പിന്നാലെ അറുപത്തിയാറാം മിനിറ്റില്‍ ലൂയിസ് ഡിയാസിന്‍റെ ആദ്യ ഗോളില്‍ കൊളംബിയ ലീഡെടുത്തു. ഗോള്‍കീപ്പര്‍ വാര്‍ഗാസ് നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ഗോള്‍. പന്തുമായി മുന്നേറിയ ഡിയാസ് അനായാസം ലക്ഷ്യം കണ്ടു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഹെഡറിലൂടെ ലാപഡുള്ള പെറുവിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. അതോടെ സ്കോര്‍ 2-2 ആയി. പിന്നാലെ ഇന്‍ജുറി ടൈമില്‍ വിജയ ഗോള്‍ നേടിയ ഡിയാസ് കൊളംബിയക്ക് മൂന്നാം സ്ഥാനം ഉറപ്പിച്ചുകൊടുത്തു. ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെയായിരുന്നു ഡിയാസിന്‍റെ രണ്ടാം ഗോള്‍. 

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News