'അന്ന്‌ കരിയറിന്റെ മോശം ഘട്ടമായിരുന്നു': ക്രിസ്റ്റ്യാനൊ റൊണാൾഡോ

ലോകഫുട്‌ബോളിലെ തന്നെ മികച്ച ലീഗുകളിലൊന്നായി സൗദിപ്രോ ലീഗ് മാറുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ

Update: 2023-03-23 08:31 GMT
Editor : rishad | By : Web Desk
Cristiano Ronaldo- Cristiano Ronaldo PressMeet

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

AddThis Website Tools
Advertising

ലിസ്ബൺ: മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പടിയിറങ്ങിയ ശേഷം കരിയറിലെ തന്നെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടാണന്നും റൊണാൾഡോ പറഞ്ഞു. 2024 യൂറോ ക്വാളിഫെയർ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാഞ്ചസ്റ്ററിൽ നിന്ന് പടിയിറങ്ങിയ ശേഷം കരിയറിന്റെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോയത്. ഒരുപക്ഷേ എന്റെ കരിയറിൽ ആദ്യം. അതെല്ലാം എന്റെ വളർച്ചയുടെ ഭാഗമായിരുന്നു. എന്നാലിപ്പോൾ ഞാൻ കൂടുതൽ തയ്യാറാണ്, ഇപ്പോള്‍ നല്ലൊരു മനുഷ്യനാണെന്നാണ് തോന്നുന്നത്'- റൊണാൾഡോ പറഞ്ഞു. ഇതാദ്യമായാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷമുളള കാര്യങ്ങൾ വിശദീകരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിൽക്കെ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും റൊണാൾഡോ സംസാരിച്ചിരുന്നു.

ഇതുസംബന്ധിച്ച റൊണാൾഡോയുടെ അഭിമുഖം വിവാദമാകുകയും താരത്തിന്റെ മാഞ്ചസ്റ്റർ കരിയർ അവസാനിക്കുകയുമായിരുന്നു. പിന്നാലെ വമ്പൻ തുകയ്ക്ക് സൗദിപ്രോ ലീഗിലെത്തുകയും ചെയ്തു. അതേസമയം ലോകഫുട്‌ബോളിലെ തന്നെ മികച്ച ലീഗുകളിലൊന്നായി സൗദിപ്രോ ലീഗ് മാറുമെന്നും  ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം ഇവിടം ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും റൊണാൾഡോ പറഞ്ഞു. അല്‍ നസറില്‍ പന്ത് തട്ടുന്ന റൊണാള്‍ഡാ, മികച്ച ഫോമിലാണ്.

പത്ത് മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു. രണ്ട് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. സൗദി പ്രീമിയർലീഗിലെ ഫെബ്രുവരി മാസത്തെ കളിക്കാരനായി തെരഞ്ഞെടുത്തതും ക്രിസ്റ്റ്യാനോയെയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News